ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

തണ്ണീർ മത്തൻ ബോയ്സിനൊപ്പം നിഖില വിമൽ, ജോ ആൻഡ് ജോ തുടങ്ങി

നവാ​ഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ ' എന്ന സിനിമയിലാണ് ഇരുവരും അഭിനയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണീർ മത്തൻ ദിനങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ് മാത്യു തോമസും നസ്ലന്‍ ഗഫൂറും. ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. നവാ​ഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ ' എന്ന സിനിമയിലാണ് ഇരുവരും അഭിനയിക്കുന്നത്. നിഖില വിമലും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായിരിക്കുകയാണ്. 

കൂത്താട്ടുകുളത്താണ് ജോ ആന്റ് ജോയുടെ ചിത്രീകരണം ആരംഭിച്ചത്. ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അള്‍സര്‍ ഷായാണ്. ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍