ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് അതിമനോഹരം. തുടരും എന്ന വമ്പന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒരുമിക്കുമ്പോള്‍ വലിയൊരു ഹിറ്റ് തന്നെയാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് അതിമനോഹരത്തിലെത്തുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റ് ലോക്ക് ചെയ്തിരുന്നു. അതേക്കുറിച്ച് തരുണ്‍ മൂര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ളൊരു അതിഭാവുകത്വം നിറഞ്ഞ വാര്‍ത്തയോടുള്ള തരുണ്‍ മൂര്‍ത്തിയുടെ പ്രതികരണം വൈറലാവുകയാണ്. ''മോഹന്‍ലാല്‍ എന്ന ആഘോഷമാണ് അതിമനോഹരത്തില്‍ കാണാന്‍ പോകുന്നത്'' എന്നായിരുന്നു വാര്‍ത്ത.
പിന്നാലെ കമന്റിലെത്തുകയായിരുന്നു തരുണ്‍ മൂര്‍ത്തി. ''നിങ്ങളെല്ലാവരും ഞങ്ങളുടെ സിനിമയെ പ്രൊമോട്ട് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം. പക്ഷെ ഞങ്ങളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കുന്നത് ദൗര്‍ഭാഗ്യമാണ്. ഉദ്ദേശം എന്നെ എയറില്‍ കയറ്റാന്‍ ആണോ, പടത്തെ എയറില്‍ കയറ്റാന്‍ ആണോ? ഈ വാര്‍ത്ത പങ്കുവെക്കും മുമ്പ് പോസ്റ്റ് ഒരിക്കല്‍ കൂടി വായിക്കൂ'' എന്നായിരുന്നു തരുണിന്റെ രസകരായ കമന്റ്.
നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് തരുണ്‍ മൂര്‍ത്തി കുറിച്ചത് ''ഫൈനല്‍ എഡിറ്റ് ലോക്ക് ചെയ്തിരിക്കുന്നു. വരൂ, ഒരിക്കല്‍ കൂടെ മോഹന്‍ലാലിനെ ആഘോഷിക്കാം. ഡിസംബര്‍ 24ന് അതിമനോഹരം തിയേറ്ററുകളിലെത്തും'' എന്നായിരുന്നു. ഈ പോസ്റ്റ് വൈറലായി മാറിയിരുന്നു.
അതേസമയം ആരാധകര്‍ കാത്തിരിക്കുകയാണ് അതിമനോഹരത്തിനായി. മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക മീര ജാസ്മിന്‍ ആണ്. ഡിസബര്‍ 24 ന് ചിത്രം തിയേറ്ററുകളിലെത്തും. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates