മാലാ പാര്‍വതി ഫെയ്‌സ്ബുക്ക്
Entertainment

'അതെന്‍റേതല്ല, സിനിമയിലെ വര്‍ക്ക് ഔട്ട് വിഡിയോ'

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസിനെത്തിയതോടെ സിനിമയിലെ നടിയുടെ ഒരു ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ടി മാലാ പാര്‍വതി നെഗറ്റീവ് വേഷത്തിലെത്തിയ സിനിമയാണ് 'മുറ'. രമാദേവി എന്ന വനിത ഗുണ്ടാ നേതാവായാണ് മാലാ പാര്‍വതി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസിനെത്തിയതോടെ സിനിമയിലെ നടിയുടെ ഒരു ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വര്‍ക്ക് ഔട്ട് വീഡിയോയും ഫോട്ടോയും തന്റേതല്ലെന്ന് പറഞ്ഞിരിക്കുകയാണ് മാലാ പാര്‍വതി. സിനിമയിലെ കഥാപാത്രം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോയും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്. ഈ രംഗത്തില്‍ മറ്റൊരാളാണോ അഭിനയിച്ചത് എന്ന ചോദ്യത്തിന് താന്‍ തന്നെയാണ് സിനിമയിലെ വര്‍ക്ക്ഔട്ട് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് നടി മറുപടി നല്‍കി.

ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മാലയുടെ പ്രതികരണം. 'മുറ' എന്ന സിനിമയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വര്‍ക്ക്ഔട്ട് വിഡിയോ ആയി തെറ്റിദ്ധരിച്ച് പലരും മെസേജ് അയയ്ക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്. സിനിമ കാണൂ. ആമസോണ്‍ പ്രൈം വിഡിയോയില്‍ കാണാമെന്നാണ് മാലാ പാര്‍വതി പറയുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ നായകന്‍. ഹൃദു ഹാറൂണ്‍, ജോബിന്‍ ദാസ്, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍, വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസന്‍, കനി കുസൃതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സുരേഷ് ബാബുവാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

'യുഡിഎഫിന് കരുത്ത് നല്‍കിയ നേതാവ്', മുസ്ലീം ലീഗിന്റെ മനം വി ഡി സതീശനൊപ്പം

സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

തെരഞ്ഞെടുപ്പിലെ പണമൊഴുക്ക്: ബം​ഗാളിനെ മറികടന്ന് തമിഴ്നാട്; പിടിച്ചെടുത്തത് 865 കോടി

'സംശയമില്ല, വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്'

SCROLL FOR NEXT