ഭാ​ഗ്യലക്ഷ്മി 
Entertainment

'മലർന്ന് കിടന്ന് തുപ്പരുത്'; ദുരനുഭവം തുറന്നു പറഞ്ഞതിന് ഭാ​ഗ്യലക്ഷ്മി ശാസിച്ചെന്ന് പരാതിക്കാരി

ഹെയർ സ്റ്റൈലിസ്റ്റായ പരാതിക്കാരിയാണ് ആരോപണവുമായി രം​ഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞതിന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് യുവതി. ഹെയർ സ്റ്റൈലിസ്റ്റായ പരാതിക്കാരിയാണ് ആരോപണവുമായി രം​ഗത്തെത്തിയത്.

ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചു. മലർന്ന് കിടന്ന് തുപ്പരുതെന്ന് തന്നോട് പറഞ്ഞെന്നുമാണ് തൃശൂര്‍ സ്വദേശിയായ യുവതി പറയുന്നത്. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ആരോപണമുണ്ട്. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വെച്ചായിരുന്നു സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഭാ​ഗ്യലക്ഷ്മി നിഷേധിച്ചു. ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും ഭാഗ്യലക്ഷ്‌മി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT