ഇറ കാമുകനൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

പ്രണയ ദിനത്തില്‍ ഇറ ഖാന് കാമുകന്‍ നല്‍കിയ സമ്മാനം, ആരാധകരുമായി പങ്കുവെച്ച് താരപുത്രി

വാലന്റൈന്‍സ് ദിനത്തില്‍ തന്റെ പ്രിയതമക്ക് ആശംസകളുമായി നുപുറും എത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ തന്റെ പ്രണയം തുറന്നു പറഞ്ഞത്. ഫിറ്റ്‌നസ് ട്രെയിനര്‍ നുപുര്‍ ഷാഖാരെയാണ് താരപുത്രിയുടെ കാമുകന്‍. സോഷ്യല്‍ മീഡിയയില്‍ നുപുറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തന്റെ പ്രണയം ഇറ തുറന്നു പറഞ്ഞത്. ഇപ്പോള്‍ വാലന്റൈന്‍സ് ദിനത്തില്‍ നുപുര്‍ തനിക്ക് നല്‍കിയ സമ്മാനമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇറ. 

നുപുര്‍ തന്റെ സ്വന്തം കൈകൊണ്ടുണ്ടാക്കിയ കടലാസ് പൂക്കളാണ് സമ്മാനമായി നല്‍കിയത്. ആവനുണ്ടാക്കിയതാണ് എന്ന കുറിപ്പിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഗിഫ്റ്റിന്റെ ചിത്രം പങ്കുവെച്ചത്. കൂടാതെ നുപുറിന്റെ ചിത്രം പങ്കുവെച്ച് 'എന്റെ കൂടെ വീട്ടില്‍ നില്‍ക്കാമോ?' എന്നും ഇറ ചോദിക്കുന്നുണ്ട്. 

വാലന്റൈന്‍സ് ദിനത്തില്‍ തന്റെ പ്രിയതമക്ക് ആശംസകളുമായി നുപുറും എത്തിയിരുന്നു. ഇറക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് നുപുര്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് ഇറ നുപുര്‍ ഷിഖാരെക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങള്‍ക്കൊപ്പം പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും