The Kerala Story 2 ഇൻസ്റ്റ​ഗ്രാം
Entertainment

കാണാൻ വെറും രണ്ട് പേർ; 'കേരള സ്റ്റോറി 2' ഷോ കാൻസൽ ചെയ്തു

കോഴിക്കോട് റീ​ഗൽ തിയറ്ററിലാണ് പ്രദർശനം കാൻസൽ ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ വിവാദ ചിത്രം 'കേരള സ്റ്റോറി 2' ഇന്ന് മുതൽ പ്രദർശനം തുടങ്ങും. കൊച്ചി അടക്കമുള്ള ന​ഗരങ്ങളിൽ ന്യൂൺ ഷോ മുതൽ പ്രദർശനം നടക്കും. അതേസമയം കാണാൻ ആളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് 'കേരള സ്റ്റോറി 2' വിന്റെ പ്രദർശനം റദ്ദാക്കി.

കോഴിക്കോട് റീ​ഗൽ തിയറ്ററിലാണ് പ്രദർശനം കാൻസൽ ചെയ്തത്. രണ്ട് പേർ മാത്രമാണ് സിനിമയ്ക്ക് ബുക്ക് ചെയ്തിരുന്നത്. രാത്രി പത്ത് മണിയോടെ പ്രദർശിപ്പിക്കേണ്ട ഷോയ്ക്ക് ആളില്ലാത്തതിനെ തുടർന്ന് തിയറ്റർ അധികൃതർ ഷോ കാൻസൽ ചെയ്തതായി അറിയിക്കുകയായിരുന്നു. കൊച്ചിയിലെ ചിത്രത്തിന്റെ ഇന്നത്തെ ആദ്യ ഷോയ്ക്ക് ഒരാൾ പോലും ബുക്ക് ചെയ്തിട്ടില്ല. ന്യൂക്ലിയസ് മാൾ പാൻ സിനിമാസിലാണ് കൊച്ചിയിലെ ആദ്യ ഷോ നടക്കുക. മറ്റു ഷോകൾക്കും വിരലിലെണ്ണാവുന്ന ബുക്കിങ് മാത്രമാണ് നടന്നിരിക്കുന്നത്. കൊച്ചിയിൽ 9 ഇടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയര്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമായിരുന്നു നിര്‍മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.

Cinema News: The Kerala Story 2 movie show cancelled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53കാരന്‍ പിടിയില്‍

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

Today's Rashi Phalam August 31|സാമ്പത്തികമായി പുതിയ വഴി തുറക്കും, പരീക്ഷാഫലം അനുകൂലമാകാൻ സാധ്യതയുണ്ട്

Weekly horoscope (August 30- September, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ