Entertainment

ജാതിയോ മതമോ ഇല്ലാത്ത പേര് മകൾക്ക് നൽകിയത് ഇങ്ങനെ; കുറിപ്പുമായി അസിൻ

തന്റെ മകളുടെ മൂന്നാം പിറന്നാൾ ആഘോഷത്തിൽ താരം കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ നിന്ന് എത്തി ബോളിവുഡ് ലോകം കീഴടക്കിയ നടിയാണ് അസിൻ. മലയാളിയാണെങ്കിലും അസിൻ താരമായി മാറിയത് തമിഴ് സിനിമകളിലൂടെയാണ്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. 

ഇപ്പോൾ തന്റെ മകളുടെ മൂന്നാം പിറന്നാൾ ആഘോഷത്തിൽ താരം കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്.  അറിൻ റാഇൻ എന്നാണ് അസിന്റെ മകളുടെ പേര്. ഈ പേര് തെരഞ്ഞെടുത്തത് എങ്ങനെയെന്ന് പറയുകയാണ് താരം. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭർത്താവ്. ഇരുവരുടേയും പേരിന്റെ അക്ഷരങ്ങൾ ചേർത്താണ് കുഞ്ഞിന് പേരിട്ടത് എന്നാണ് അസിൻ കുറിക്കുന്നത്. 

അവളുടെ പേര്- രാഹുലിന്റേയും എന്റെ പേരിന്റെ ആദ്യ ആദ്യ അക്ഷരങ്ങള്‍ ചേര്‍ന്നതാണ്. അതുപോലെ കുഞ്ഞിന്റെ രണ്ടാമത്തെ പേര് ഇതേ അക്ഷരങ്ങളുടെ വ്യത്യസ്തമായ രൂപമാണ്. ചെറുതും ലളിതവുമായ പേര്. ജാതിയോ മതമോ ലിംഗ ഭേദമോ ഒന്നും തന്നെയില്ലാത്ത പേരാണത്- അസിൻ കുറിച്ചു. മകൾക്ക് ആശംസ അറിയിച്ചവരോട് നന്ദി പറയാനും താരം മറന്നില്ല. 

2016 ജനുവരിലാണ് രാഹുൽ ശർമയും അസിനും വിവാഹിതരാവുന്നത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT