നാദിർഷ/ ഫേയ്സ്ബുക്ക് 
Entertainment

സിനിമകളുടെ പേരു മാറ്റില്ല, മത വികാരം വ്രണപ്പെട്ടാൽ  ഏതു ശിക്ഷയ്ക്കും ഞാൻ തയ്യാറാണ്; നാദിർഷ

ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ

സമകാലിക മലയാളം ഡെസ്ക്

ന്റെ പുതിയ സിനിമകളുടെ പേരുകൾ വിമർശനങ്ങൾക്ക് കാരണമായതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ നാദിർഷ. സിനിമകളുടെ പേരുകൾ മാറ്റാൻ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ  മനസ്സുള്ള ഒരു കലാകാരൻ എന്ന നിലയ്ക്ക് ആരുടേയും മനസ്സ് വേദനിപ്പിക്കാനും വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല താനെന്നാണ് ഫേയ്സ്ബുക്കിൽ നാദിർഷ കുറിച്ചത്. 

ജയസൂര്യയെ നായകനാകുന്ന ഈശോ, 'കേശു ഈ വീടിന്റെ നാഥൻ ' എന്നീ ചിത്രങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്. യേശുവിലെ ടാ​ഗ് ലൈനായി ഉപയോ​ഗിച്ചിരിക്കുന്ന നോട്ട് ഫ്രം ദി ബൈബിൾ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും തയാറാണെന്നും അതുവരെ ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നാദിർഷയുടെ കുറിപ്പ് വായിക്കാം

എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന  ദൈവപുത്രനായ ജീസസുമായി  ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട്  ക്രിസ്ത്യൻ സമുദായത്തിലെ  എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക്  വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം മാറ്റും . അല്ലാതെ 
തൽക്കാലം 'ഈശോ ' എന്ന  ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .  എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ  മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . 'കേശു ഈ വീടിന്റെ നാഥൻ ' ഈശോ ' എന്നീ സിനിമകൾ  ഇറങ്ങിയ ശേഷം  ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

SCROLL FOR NEXT