അമിതാഭ് ബച്ചൻ facebook
Entertainment

'പാന്റിടുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ട്'! തണുപ്പ് കാലത്തിടാൻ അമ്മ തുന്നിയിരുന്ന വസ്ത്രത്തേക്കുറിച്ച് ബി​ഗ് ബി

പാന്റിന്റെ കാര്യത്തിൽ അമ്മയോട് എപ്പോഴും പരാതി പറയുമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

അമ്മ തേജി ബച്ചനേക്കുറിച്ച് പലപ്പോഴും വാചാലനാകാറുണ്ട് അമിതാഭ് ബച്ചൻ. ഒരിക്കൽ തന്റെ ബ്ലോ​ഗിലൂടെ അമ്മയ്മൊത്തുള്ള മനോഹരമായ ഓർമ്മകളും അമിതാഭ് ബച്ചൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്മയേക്കുറിച്ചുള്ള മറ്റൊരു ഓർമ്മ ബ്ലോ​ഗിലൂടെ പങ്കുവച്ചിരിക്കുകയാണ് ബി​ഗ് ബി.

തണുപ്പ് കാലത്തിടാൻ ഉള്ളതുകൊണ്ടൊക്കെ അമ്മ തനിക്ക് വസ്ത്രങ്ങൾ ഉണ്ടാക്കി തന്നിരുന്നുവെന്നാണ് ബി​ഗ് ബി പറയുന്നത്. ചെറുപ്പത്തിൽ മഞ്ഞുകാലത്ത് തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ അമ്മ ഞങ്ങൾക്ക് വസ്‌ത്രങ്ങൾ ഉണ്ടാക്കി തരുമായിരുന്നു. കമ്പിളി വസ്ത്രമായിരുന്നു അത്. ഒരു പരുക്കൻ കമ്പിളി പുതപ്പ് പോലെയായിരുന്നു അത്.

കാരണം ഒരുപാട് പരിമിതികളിൽ നിന്നാണ് അതുണ്ടാക്കിയിരുന്നത്. അത് ധരിക്കുമ്പോൾ വളരെ അസ്വസ്ഥത തോന്നുമായിരുന്നു. പക്ഷേ അമ്മയോട് അനുസരണക്കേട് കാണിക്കാത്തതു കൊണ്ട് അതിടേണ്ടി വന്നു. പാന്റായിരുന്നു ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയത്. പാന്റിന്റെ കാര്യത്തിൽ അമ്മയോട് എപ്പോഴും പരാതി പറയുമായിരുന്നു.

എന്നാലും ‍ഞങ്ങൾക്കത് ഇടേണ്ടി വന്നു. അങ്ങനെയൊരു ദിവസം ഞാനൊരു മാർ​ഗം കണ്ടെത്തി. ആ വസ്ത്രം ധരിക്കുന്നതിന് മുൻപ് ഞാനെന്റെ കോട്ടൺ പൈജാമ ധരിക്കും. എന്നിട്ട് അതിന് മുകളിൽ പാൻ്റിടും. അന്ന് ഇതൊന്നും ആരും അറിഞ്ഞില്ല- ബി​ഗ് ബി കുറിച്ചു.

ഇപ്പോൾ ഉയർന്ന നിലവാരമുള്ള ​ഗുണമേന്മയുള്ള വസ്ത്രങ്ങളൊക്കെയുണ്ട്. അതെല്ലാം ഓർമ്മ മാത്രമായി. മുതിർന്നവരുടെ പ്രാർത്ഥനയും അനു​ഗ്രഹവും കൊണ്ട് പരിമിതികളെല്ലാം മറികടന്ന് ഈ നിലയിലെത്തി. ഇപ്പോൾ, 82-ാം വയസ്സിൽ... ഏറ്റവും കൂടുതൽ ധരിക്കുന്നതും സുഖപ്രദവുമായ വസ്ത്രം തീർച്ചയായും പൈജാമ ആണ്. പിന്നെ ചുരിദാർ, സൽവാർ അങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മൃദുവും ശരീരത്തിന് യോജിച്ചതുമായ വസ്ത്രമിടുന്നു. പൈജാമയുടെ ഒരു പോരായ്മ എന്താണെന്ന് വച്ചാൽ അതിന്റെ നാട (വള്ളി) ആണ്. അതിങ്ങനെ പുറത്ത് കാണും. പക്ഷേ ഇപ്പോൾ എല്ലാവരും എന്നോട് പറയുന്നു, നാട കാണിക്കുന്നതും ഒരു ഫാഷനാണെന്ന്- ബി​ഗ് ബി കൂട്ടിച്ചേർത്തു. പ്രഭാസ് നായകനായെത്തുന്ന കൽക്കി 2898 എഡിയാണ് അമിതാഭ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT