വിഡിയോ സ്‌ക്രീന്‍ഷോട്ട് 
Entertainment

'നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്'; ശോഭനയുടെ ദീപാവലി വിഡിയോ വൈറല്‍

പടക്കം പൊട്ടിക്കുന്ന സമയത്ത് പേടിച്ചോടുന്ന വിഡിയോ ശോഭന തന്നെയാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

ദീപാവലി ആഘോഷത്തിനിടെ സിനിമാ താരങ്ങളുടെ വിവിധ വിഡിയോകള്‍ പുറത്തു വന്നിരുന്നു. അതില്‍ ഏറ്റവും വൈറലായിരിക്കുന്നത് നടി ശോഭനയുടെ ദീപാവലി ആഘോഷ വിഡിയോ ആണ്. പടക്കം പൊട്ടിക്കുന്ന സമയത്ത് പേടിച്ചോടുന്ന വിഡിയോ ശോഭന തന്നെയാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

വിഡിയോയ്ക്കു താഴെ രസകരമായ കമന്റുകളും ഉണ്ട്. നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ ?പേടിപ്പിച്ച ടീം ആണ് ഓടുന്നത്...ചേച്ചി അടുത്ത ജില്ലയിലെത്തി എന്നിങ്ങനെയാണ് കമന്റുകള്‍. 

മൂന്ന് തവണയായി പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്ന നടിയുടെ വിഡിയോ കണ്ട് ചിരിക്കുകയാണ് എല്ലാവരും. 
മൂന്നാമത്തെ ശ്രമത്തിലാണ് പടക്കത്തിന് തീപിടിച്ചത്. തീ കൊടുത്തതിന് ശേഷം ഓടുന്ന ശോഭനയേയും ദൃശ്യങ്ങളില്‍ കാണാം. 

തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തില്‍ മിസ് ചെയ്യുന്നുവെന്നും ശോഭന വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

പുതിയ വസ്ത്രങ്ങൾ നേരെ ധരിക്കാറാണോ പതിവ്; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

400 മീറ്റര്‍ യാത്രയ്ക്ക് അമേരിക്കന്‍ യുവതിയില്‍ നിന്ന് 18,000 രൂപ ഈടാക്കി, ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

കേന്ദ്ര ഏജന്‍സികളെക്കുറിച്ച് മുന്‍പും പരാതി, സിജെ റോയിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം: എംവി ഗോവിന്ദന്‍

സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച്

SCROLL FOR NEXT