വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബാ​ഗും റെയിൻകോട്ടും ഇട്ട് വന്നു, മുഖം തോർത്ത് കൊണ്ട് മറച്ചു; നടി മാളവികയുടെ വീട്ടിൽ മോഷണം, ദൃശ്യങ്ങൾ പുറത്തുവിട്ട് ഭർത്താവ് 

നടിയുടെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

ടിയും അവതാരകയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ കവർച്ച. നടിയുടെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്. മാളവികയുടെ ഭർത്താവ് തേജസ് ജ്യോതി വീട്ടിൽ കള്ളൻ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. മാളവികയുടെ വീടിന് പുറമേ സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിലും കവർച്ചാ ശ്രമമുണ്ടായി. 

മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന ദിവസമാണ് സംഭവം നടന്നത്. ഞങ്ങൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവിടെ ജോലിക്ക് വരുന്ന ചേച്ചി നനയ്ക്കാൻ വന്നപ്പോഴാണ് സംഭവം കണ്ടത്. അവർ വിളിച്ചറിയിച്ചപ്പോഴാണ് ഇവിടേക്കെത്തിയത്, മാളവിക പറഞ്ഞു. വീട്ടിൽ പണവും സ്വർണ്ണവുമൊന്നും സൂക്ഷിക്കാത്തതിനാൽ അതൊന്നും നഷ്ടമായില്ലെന്നും വാച്ചും സാധനങ്ങളുമൊക്കെയായി ഒന്നര ലക്ഷം രൂപയോളം വിലയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടെന്നും മാളവിക പറഞ്ഞു. 

സിസിടിവി ദൃശ്യങ്ങൾ കാണുന്നതനുസരിച്ച് ബാ​ഗും റെയിൻകോട്ടും ഇട്ട ഒരാളാണ് വീട്ടിലേക്ക് കയറിയത്. തോർത്തുകൊണ്ട് മറച്ചുപിടിച്ചിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമല്ല. പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരി റെയില്‍ പാത: ചെലവിന്റെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

ഇന്ത്യയുടെ റണ്‍മല താണ്ടാനായില്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

നിപയെ തുരത്താന്‍ ജപ്പാന്‍; വൈറസിനെതിരെ പുതിയ വാക്‌സിന്‍ പരീക്ഷണം

ഖേംചന്ദ് സിങ് മുഖ്യമന്ത്രി, രണ്ട് ഉപമുഖ്യമന്ത്രിമാര്‍; മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റ​ന്റ്, മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്;തിരുവന്തപുരത്തും വയനാടും ജോലി ഒഴിവ്

SCROLL FOR NEXT