Unni Mukundan ഫെയ്‌സ്ബുക്ക്‌
Entertainment

'ചുറ്റും നെഗറ്റിവിറ്റി, മാര്‍ക്കോ 2 ഉപേക്ഷിച്ചു'; കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍; നിരാശയോടെ ആരാധകര്‍

ആരാധകന് മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഉണ്ണി മുകുന്ദന്‍ (Unni Mukundan) നായകനായി എത്തിയ ചിത്രമാണ് മാര്‍ക്കോ. വന്‍ വിജയം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വയലന്റ് ആയ സിനിമ എന്ന വിശേഷണത്തോടെ വന്ന സിനിമ കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യയിലും വലിയ വിജയം നേടിയിരുന്നു.

വയലന്‍സും ആക്ഷനുമായിരുന്നു മാര്‍ക്കോയെ വ്യത്യസ്തമാക്കിയത്. ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടുവെങ്കിലും ചിത്രം വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു അണിയറ പ്രവര്‍ത്തകര്‍. അതിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ നല്‍കുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മാര്‍ക്കോയുടെ തുടര്‍ച്ച ഉണ്ടാകില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ തന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോ പങ്കുവച്ചിരുന്നു ഉണ്ണി മുകുന്ദന്‍. ഇതിന്റെ കമന്റ് ബോക്‌സില്‍ ഒരു ആരാധകന്‍ മാര്‍ക്കോ 2 എപ്പോള്‍ വരും എന്ന് ചോദിച്ചു. പിന്നാലെ മാര്‍ക്കോ 2 ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കുകയായിരുന്നു.

''ബ്രോ, ക്ഷമിക്കണം. ഞാന്‍ മാര്‍ക്കോ സീരീസ് തുടരാനുളള ആലോചന ഉപേക്ഷിച്ചു. ആ പ്രൊജക്ടിനെ ചുറ്റിപ്പുറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ട്. മാര്‍ക്കോയേക്കാള്‍ മികച്ചതും വലുതുമായ എന്തെങ്കിലും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. സ്‌നേഹത്തിനും പോസിറ്റിവിറ്റിയ്ക്കും നന്ദി. ചിയേഴ്‌സ്'' എന്നാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. പിന്നാലെ നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ മറുപടിയ്ക്ക് പ്രതികരണവുമായി എത്തുന്നത്. മാര്‍ക്കോയ്ക്ക് രണ്ടാം ഭാഗമുണ്ടാകില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുകയാണ്.

ഹനീഫ് അദേനിയായിരുന്നു മാര്‍ക്കോയുടെ സംവിധാനം. സിദ്ധീഖ്, കബീര്‍ ദുഹാന്‍ സിംഗ്, ആന്‍സണ്‍ പോള്‍, അഭിമന്യു ഷമ്മി തിലകന്‍, ജഗദീഷ്, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ഷരീഫ് മുഹമ്മദ് ആണ് സിനിമയുടെ നിര്‍മ്മാണം. രവി ബസൂര്‍ ആയിരുന്നു സിനിമയുടെ സംഗീത സംവിധാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

SCROLL FOR NEXT