നടി സാമന്ത 
Entertainment

മറ്റുള്ളവരുമായി ബന്ധം; തുടര്‍ച്ചയായി ഗര്‍ഭച്ഛിദ്രം നടത്തി; വ്യാജ ആരോപണങ്ങളില്‍ തകരില്ലെന്ന് നടി സാമന്ത

തനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനത്തിന് പിന്നാലെ തനിക്കെതിരേ നടക്കുന്ന വ്യാജപ്രചരണങ്ങളില്‍ പ്രതികരണവുമായി നടി സാമന്ത. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായി വരുന്ന കള്ളപ്രചരണങ്ങളില്‍ താന്‍ തകര്‍ന്നുപോകില്ലെന്ന് സാമന്ത പറഞ്ഞു.

വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്‍ക്കും നന്ദി. അവര്‍ പറയുന്നത് തനിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന്്.  തനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും ഇപ്പോള്‍ ആരോപിക്കുന്നു.

വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ തനിക്കല്‍പ്പം സമയം അനുവദിക്കുക. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല- സാമന്ത കുറിച്ചു.

2018 ലായിരുന്നു നാഗചൈതന്യയും സാമന്തയുമായുള്ള വിവാഹം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍