ടൂറിസ്റ്റ് ഫാമിലി, ത്യാഗരാജൻ (Tourist Family) ഫെയ്സ്ബുക്ക്
Entertainment

'ടൂറിസ്റ്റ് ഫാമിലിക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞു; ശരിക്കും ഞാൻ അങ്ങോട്ട് ആണ് കാശ് കൊടുക്കേണ്ടത്'

ത്യാഗരാജൻ സംവിധാനം ചെയ്ത് പ്രശാന്ത് നായകനായി എത്തിയ 'മമ്പട്ടിയൻ' എന്ന സിനിമയിലെ ഗാനമാണ് ഇത്.

Author : സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകളിലും ഒടിടിയിലും ഒരുപോലെ മികച്ചാഭിപ്രായം നേടിയ ചിത്രമായിരുന്നു ടൂറിസ്റ്റ് ഫാമിലി (Tourist Family). അഭിഷൻ ജീവിന്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ശശികുമാർ, സിമ്രാൻ, മിഥുൻ ജയ്ശങ്കർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ ഒരു കഥാപാത്രമായി സംവിധായകൻ അഭിഷനുമെത്തിയിരുന്നു. ചിത്രത്തിൽ ശശികുമാറിന്റെ മകൻ കഥാപാത്രം 'മലയൂർ' എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന രംഗം വൻ സ്വീകാര്യത നേടുകയും ചെയ്തു.

ത്യാഗരാജൻ സംവിധാനം ചെയ്ത് പ്രശാന്ത് നായകനായി എത്തിയ 'മമ്പട്ടിയൻ' എന്ന സിനിമയിലെ ഗാനമാണ് ഇത്. ചിത്രത്തിലെ ഈ ഗാനം ടൂറിസ്റ്റ് ഫാമിലിയിൽ ഉപയോഗിക്കാനായി അനുവാദമൊന്നും വാങ്ങിയിരുന്നില്ലെന്നും എന്നാൽ അതിനെതിരെ കേസ് കൊടുക്കണമെന്ന ചിന്ത തനിക്കില്ലെന്നും തുറന്നുപറയുകയാണ് നടനും സംവിധായകനുമായ ത്യാഗരാജൻ.

ടൂറിസ്റ്റ് ഫാമിലിയിൽ മമ്പട്ടിയനിലെ പാട്ട് ഉപയോഗിച്ചതിന് സിനിമയുടെ സംവിധായകനോട് നന്ദി പറയുന്നു. ആ പാട്ട് ഇത്രയും സ്വീകരിക്കപ്പെടുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ആ പാട്ട് ഉപയോഗിക്കുന്നതിനായി എന്നോട് ആരും അനുവാദം ചോദിച്ചിരുന്നില്ല. ഒരുപാട് പേർ എന്നോട് എന്താണ് കേസ് കൊടുക്കാത്തതെന്ന് ചോദിച്ചു. എന്റെ സിനിമയിലെ ഒരു പാട്ട് അവർ ഉപയോഗിച്ച് ആ സിനിമ വിജയമായി മാറിയതിൽ എനിക്ക് സന്തോഷമുണ്ട്.

കേസ് കൊടുത്ത് അവരിൽ നിന്ന് കാശ് വാങ്ങണം എന്ന ചിന്ത എനിക്കില്ല. അവരെ വിളിച്ച് ഞാൻ അഭിനന്ദിച്ചിരുന്നു. അല്ലാതെ ആ പാട്ട് എന്തിനാണ് ഉപയോഗിച്ചത് എന്ന് അവരോട് ചോദിക്കണം എന്ന് പോലും എനിക്ക് തോന്നിയില്ല. ടൂറിസ്റ്റ് ഫാമിലിയിൽ വന്നതോടെ വീണ്ടും ഒരുപാട് ആളുകളാണ് ആ പാട്ട് കേൾക്കുന്നത്. അതിന് അത്രയും റീകോൾ വാല്യൂ ഉള്ളപ്പോൾ ശരിക്കും ഞാൻ ആണ് അങ്ങോട്ട് കാശ് കൊടുക്കേണ്ടത്', -ത്യാഗരാജൻ പറഞ്ഞു.

75 കോടിയാണ് ടൂറിസ്റ്റ് ഫാമിലി ആഗോളതലത്തിൽ നേടിയത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് കളക്ഷന്റെ വിവരം പുറത്തുവിട്ടത്. 15 കോടി ബജറ്റിൽ ആയിരുന്നു ചിത്രം ഒരുങ്ങിയത്. ഇതോടെ ശശികുമാറിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായി ടൂറിസ്റ്റ് ഫാമിലി മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT