നയൻതാര/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഇതെന്റെ എൻ​ഗേജ്മെന്റ് റിങ്; തുറന്നു പറഞ്ഞ് നയൻതാര; വിഡിയോ വൈറൽ

പൊട്ടിച്ചിരിച്ചു കൊണ്ട് ' ഇത് വന്ത് എൻഗേജ്മെന്റ് റിങ്' എന്നാണ് നയൻതാര മറുപടി നൽകിയത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഇവരുടേയും വിവാഹ വാർത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ വിഘ്നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സൂചന നൽകുകയാണ് നയൻതാര. ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഒരു പരിപാടിയിൽ അതിഥിയായി താരം എത്തുന്നുണ്ട്. താരത്തിന്റെ മോതിര വിരലിനെക്കുറിച്ച് ദിവ്യ ദർശിനി ചോദിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് ' ഇത് വന്ത് എൻഗേജ്മെന്റ് റിങ്' എന്നാണ് നയൻതാര മറുപടി നൽകിയത്. വിഘ്നേഷിൽ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയൻതാര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തുറന്ന് സംസാരിക്കണമെന്നും താരം കൂട്ടിച്ചേർക്കുന്നു. ഷോയുടെ പ്രമോ വിഡിയോ ഇപ്പോൾ വൈറലാണ്.

‌‌‌‌‌‌‌ഏതാനും മാസങ്ങൾക്കു മുൻപാണ് താരത്തിന്റെ മോതിര വിരൽ ആരാധകരുടെ ശ്രദ്ധയിൽ പതിഞ്ഞത്. വിഘ്നേഷിന്റെ നെഞ്ചിൽ വച്ചിരിക്കുന്ന നയൻതാരയുടെ കൈയുടെ ചിത്രമാണ് പങ്കുവെച്ചത്. താരത്തിന്റെ മോതിരവും വിഘ്നേഷ് നൽകിയ അടിക്കുറിപ്പുമാണ് ശ്രദ്ധേയമായത്. വിരലോട് ഉയിർ കൂട കോർത്തു എന്നായിരുന്നു വിഘ്നേഷ് കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു വേണ്ട; പുതിയ നീക്കവുമായി മുസ്ലീംലീഗ്

ഇല്ല, ചത്താലും ഈ ടവൽ തരില്ല; സെനഗൽ ഗോൾ കീപ്പറുടെ ക്ഷമ പരീക്ഷിച്ച് ബോൾ ബോയ്സ്, രക്ഷകനായി അവതരിച്ച് സഹതാരം (വിഡിയോ)

കേരളം യുഡിഎഫിന് അനുകൂലം; ഭരണവിരുദ്ധ വികാരം ശക്തം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന്‍; എന്‍ഡിടിവി സര്‍വേ

'അതൊരു വലിയ ഉത്തരവാദിത്വമാണ്, നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല'; 'മഹാഭാരത' പ്രൊജക്ടിനെക്കുറിച്ച് ആമിർ ഖാൻ

കൂപ്പുകുത്തി രൂപ; സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍, ഒറ്റയടിക്ക് ഇടിഞ്ഞത് 31 പൈസ

SCROLL FOR NEXT