ഷഫ്നയും സജിനും/ ഇൻസ്റ്റാ​ഗ്രാം 
Entertainment

'ഞങ്ങൾ പറഞ്ഞ മനോഹരമായ തുടക്കം ഇതാണ്', ഹിമാലയൻ വിശേഷങ്ങളുമായി ഷഫ്നയും സജിനും; ചിത്രങ്ങൾ

ഇരുവരും ഒന്നിച്ചുള്ള ഹിമാലയൻ യാത്രയെക്കുറിച്ചാണ് ഷഫ്ന പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട നായികയാണ് ഷഫ്ന. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ ഭർത്താവ് സജിനും ഇപ്പോൾ ആരാധകരുടെ പ്രിയങ്കരനാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇരുവരും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു തുടക്കത്തെക്കുറിച്ച് ഷഫ്ന പറഞ്ഞിരുന്നു. ഇപ്പോൾ ആ തുടക്കമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. 

ഇരുവരും ഒന്നിച്ചുള്ള ഹിമാലയൻ യാത്രയെക്കുറിച്ചാണ് ഷഫ്ന പറഞ്ഞത്. യാത്രകൾ വളരെ ഇഷ്ടപ്പെടുന്ന ഇരുവരും ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് യാത്ര പോകുന്നത്. 'ഞാൻ നേരത്തെ സൂചിപ്പിച്ച ആ മനോഹരമായ തുടക്കം ഞങ്ങളുടെ പുതിയ യാത്രയായിരുന്നു. കൊവിഡും ടൈറ്റ് ഷെഡ്യൂളും മൂലം ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസം ആണ് ഞങ്ങളുടെ യാത്ര നടക്കുന്നത്. ചെറിയ യാത്രകൾ പോലും ഞങ്ങളെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്.'- താരം കുറിച്ചു. 

അതിന് പിന്നാലെ യാത്രയിലെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യുന്നുണ്ട്. തങ്ങളുടെ രണ്ടാമത്തെ വീടാണ് ഇതെന്നാണ് താരം കുറിക്കുന്നത്. ഇവിടേക്ക് തിരിച്ചുവരാനായി കാത്തിരിക്കുമെന്നും ഷഫ്‌ന പറയുന്നുണ്ട്. ഈ സ്വര്‍ഗത്തിലേക്കുള്ള യാത്ര ഞങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കി. ഹിമാലയത്തോടുള്ള സ്‌നേഹം ഒരിക്കലും ഇല്ലാതാകില്ല. ഞങ്ങള്‍ക്കായി ഒരു വീട് അവിടെയുണ്ടെന്ന് ചിന്ത എപ്പോഴുമുണ്ടാകും. അവിടത്തെ ഗ്രാമങ്ങളും ആളുകളും അവരുടെ സ്‌നേഹവും കള്‍ച്ചറുമെല്ലാം അങ്ങള്‍ക്ക് സ്‌പെഷ്യലായിരുന്നു- ഷഫ്‌ന കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി