ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മരക്കാറിനെ മോശം പറഞ്ഞത് സിനിമ നിരൂപണം ചെയ്യാൻ അർഹതയില്ലാത്തവർ; മോഹൻലാൽ

മരക്കാർ സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞവർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാർ; അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പിനു ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ ആദ്യ ദിവസങ്ങളിൽ ചിത്രത്തിനെതിരെ മോശം അഭിപ്രായങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ മരക്കാർ സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞവർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. നിരൂപണം ചെയ്യാൻ അർഹതയില്ലാത്തവരാണ് ചിത്രത്തെക്കുറിച്ച് മോശം പറഞ്ഞത് എന്നാണ് താരം പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വ്യക്തമാക്കിയത്. 

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ

തുടക്കത്തില്‍ സിനിമ കാണാത്ത ഒരുപാട് പേര്‍ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അര്‍ഹതയുള്ളവര്‍ പറഞ്ഞാല്‍ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേര്‍ ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു. പക്ഷെ സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല. അത് തന്നെയാണ് വലിയ അംഗീകാരം. മരക്കാറിനെ ഒരുപാട് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു എന്നതില്‍ സന്തോഷമുണ്ട്.' മോഹൻലാൽ പറഞ്ഞു. 

രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററിലെത്തിയത്. തിയറ്ററിൽ റിലീസ് ചെയ്ത് 15ാം ദിവസം ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഇന്നു മുതലാണ് ചിത്രം റിലീസ് ചെയ്യുക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും