AdithyaLakshmi ഇൻസ്റ്റ​ഗ്രാം
Entertainment

വിസ്മയയുടെ കൂട്ടുകാരി, നടി ആദിത്യലക്ഷ്മി വിവാ​ഹിതയായി; അതിഥികളായി സുചിത്രയും ലിസിയും

ഫിറ്റ്നസ് കോച്ച് ആയ സുനിൽ സി കെ ആണ് വരൻ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ‘തുടക്കം’ സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ ആദിത്യലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ച് ആയ സുനിൽ സി കെ ആണ് വരൻ. നടൻ അനു ആനന്ദിന്റെ മകളാണ് ആദിത്യലക്ഷ്മി. ‍‍

വിസ്മയ്ക്ക് വേണ്ടി 'തുടക്ക'ത്തിൽ ഡബ്ബ് ചെയ്തതും ആദിത്യലക്ഷ്മി ആയിരുന്നു. നടി ലിസി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വിവാഹത്തിന് അതിഥികളായി എത്തി. ‘തുടക്കം’ സിനിമയിൽ മീനുവിന്റെ (വിസ്മയ) കൂട്ടുകാരി പ്രിയ എന്ന കഥാപാത്രത്തെയാണ് ആദിത്യലക്ഷ്മി അവതരിപ്പിച്ചത്.

ആദിത്യലക്ഷ്മിയുടെയും അരങ്ങേറ്റ ചിത്രമാണ് ‘തുടക്കം’. കേരള കലാമണ്ഡലത്തിൽ പഠിച്ച ആദിത്യലക്ഷ്മി നൃത്താധ്യാപികയും സുംബ പരിശീലകയും കൂടിയാണ്. മോഹൻലാലിന്റെയും ഉർവശിയുടെയും മകനായി 'സൂര്യഗായത്രി'യിൽ അഭിനയിച്ച അനു, ‘ചതുരംഗം’, ‘സാഗർ ഏലിയാസ് ജാക്കി’ തുടങ്ങി നിരവധി സിനിമകളിൽ മോഹൻലാലിനൊപ്പമെത്തി.

Thudakkam movie fame AdithyaLakshmi gets married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

543 സീറ്റുകള്‍ മതിയോ, 850 ആക്കണോ? മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ 'ത്രിദിന പദ്ധതി', നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം

Today's Rashi Phalam November 23 | തടസ്സങ്ങൾ മാറി മുന്നേറും, പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും

Weekly horoscope (November 22- November 28, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇടുക്കിയില്‍ പുരയിടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ്

'നേപ്പാളുമായുള്ള സൗഹൃദത്തെ ഇന്ത്യ വില മതിക്കുന്നു'; കേന്ദ്രമന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബാലേന്ദ്ര ഷാ