ത​ഗ് ലൈഫ് (Thug Life) ഫെയ്സ്ബുക്ക്
Entertainment

ബോക്സോഫീസിൽ വൻ പരാജയം! പിന്നാലെ 25 ലക്ഷം രൂപ പിഴയും; 'ത​ഗ് ലൈഫിന്' വീണ്ടും തിരിച്ചടി

എട്ട് ആഴ്ചകൾക്ക് ശേഷമായിരുന്നു സിനിമയുടെ ഒടിടി റിലീസ് പദ്ധതിയിട്ടിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിച്ചെത്തിയ ചിത്രമാണ് ത​ഗ് ലൈഫ്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രം വൻ പരാജയമായി മാറി. ഇപ്പോഴിതാ പറഞ്ഞതിലും നേരത്തെ ത​ഗ് ലൈഫ് ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാർ പ്രകാരം റിലീസിന് എട്ട് ആഴ്ചകൾക്ക് ശേഷമായിരുന്നു സിനിമയുടെ ഒടിടി റിലീസ് പദ്ധതിയിട്ടിരുന്നത്.

എന്നാൽ സിനിമ പരാജയപ്പെട്ടതോടെ നാലാമത്തെ ആഴ്ച മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സായിരുന്നു സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരുന്നത്. പറഞ്ഞതിനും നേരത്തെയുള്ള റിലീസിനെത്തുടർന്ന് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് തുക വെട്ടിക്കുറച്ചെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻപ് 130 കോടിക്കായിരുന്നു സിനിമയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്.

എന്നാൽ ഇപ്പോൾ അത് 110 കോടിയായി കുറച്ചെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യയിൽ തമിഴ് ചിത്രങ്ങൾ മൾട്ടിപ്ലെക്സുകളിൽ പ്രദർശിപ്പിക്കണമെങ്കിൽ തിയറ്റർ റിലീസും ഒടിടി സ്ട്രീമിങ്ങും തമ്മിൽ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേളയെങ്കിലും വേണം. എന്നാൽ നാല് ആഴ്ചകൾക്ക് ശേഷം തന്നെ 'തഗ് ലൈഫ്' ഒടിടിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ മൾട്ടിപ്ലെക്സുകളുമായി ഒപ്പുവച്ച ധാരണ ലംഘിക്കപ്പെടുകയാണുണ്ടായത്.

ഇതിനിടെത്തുടർന്ന് 25 ലക്ഷം രൂപ പിഴയായി ഒടുക്കണമെന്നാണ് 'തഗ് ലൈഫ്' അണിയറപ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന നിർദേശമെന്നും റിപ്പോർട്ടുകൾ പറയുന്നു. 200 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ ദിനം ചിത്രം 15.5 കോടി നേടിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ നെഗറ്റീവ് റിവ്യൂസ് മൂലം സിനിമയ്ക്ക് കുതിപ്പുണ്ടാക്കാൻ സാധിച്ചില്ല. കമൽ ഹാസന കൂടാതെ ചിമ്പു, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Kamal Haasan’s Thug Life faces 25 lakh fine for early OTT Release after film fails.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT