ത​ഗ് ലൈഫ് (Thug Life) ഫെയ്സ്ബുക്ക്
Entertainment

തിയറ്ററിൽ വൻ ദുരന്തം! പറഞ്ഞതിലും നേരത്തെ ഒടിടിയിലും; 'ത​ഗ് ലൈഫ്' അഭിപ്രായം മാറുമോ?

‘തഗ് ലൈഫിന്റെ’ ഇതുവരെയുള്ള ആഗോള കളക്ഷൻ 90 കോടിയാണ്.

സമകാലിക മലയാളം ഡെസ്ക്

ബോക്സോഫീസിൽ വൻ പരാജയമായി മാറിയ ചിത്രമാണ് മണിരത്നം- കമൽ ഹാസൻ കൂട്ടുകെട്ടിലെത്തിയ ത​ഗ് ലൈഫ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ജൂലൈ മൂന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാകും.

സിനിമ പരാജയമായതോടെയാണ് മുന്‍പ് നിശ്ചയിച്ചിരുന്ന തീയതിക്കും മുൻപായി ഒടിടിയിൽ റിലീസ് ചെയ്തത്. ജൂൺ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയത് 45.52 കോടിയാണ്.

അതേസമയം ‘തഗ് ലൈഫിന്റെ’ ഇതുവരെയുള്ള ആഗോള കളക്ഷൻ 90 കോടിയാണ്. കമൽ ഹാസന്റെയും മണിരത്നത്തിന്റെയും സമീപകാല ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ‘തഗ് ലൈഫ്’ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്.

‘ഇന്ത്യൻ 2’വിന്റെ കളക്ഷനടുത്ത് പോലും ത​ഗ് ലൈഫ് എത്തിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഏകദേശം 300 കോടി മുടക്കിയ ‘തഗ് ലൈഫിന്’ 100 കോടി ക്ലബ്ബിൽ പോലും ഇടംപിടിക്കാനായിട്ടില്ല.

ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷ്ണൽ, മദ്രാസ് ടാക്കീസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Actor Kamal Haasan starrer Thug Life OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT