ടൈ​ഗർ ഷ്റോഫ് ഇൻസ്റ്റ​ഗ്രാം
Entertainment

'എട്ട് വർഷം മുൻപ് എനിക്കൊരു ഐഡന്റിറ്റി തന്ന ഫ്രാഞ്ചൈസി'; ബാഘി 4 നേക്കുറിച്ച് ടൈ​ഗർ ഷ്റോഫ്

ടൈ​ഗർ ഷ്റോഫിന്റെ 35-ാം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ബാഘി 4. ടൈ​ഗർ ഷ്റോഫ് നായകനാകുന്ന ചിത്രത്തിന്റെ അപ്ഡേറ്റിനായി സിനിമാ പ്രേക്ഷകരും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടൈ​ഗർ ഷ്റോഫിന്റെ 35-ാം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

സഞ്ജയ് ദത്ത്, ഹർനാസ് സന്ധു, സോനം ബജ്‌വ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റോണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൈ​ഗറെത്തുന്നത്. വളരെ ഡാർക്ക് മോഡിൽ തന്നെയാണ് ടൈ​ഗറിനെ പോസ്റ്ററിൽ കാണാനാവുക. നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.

"എനിക്ക് ഒരു ഐഡന്റിറ്റി തന്നതും ഒരു ആക്ഷൻ ഹീറോ ആയി എന്നെത്തന്നെ തെളിയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കാൻ എന്നെ അനുവദിച്ചതുമായ ഫ്രാഞ്ചൈസി... ഇപ്പോൾ എന്റെ ഐഡന്റിറ്റി മാറ്റുന്ന ഫ്രാഞ്ചൈസിയായി മാറിയിരിക്കുന്നു.

ഇത്തവണ അവൻ അങ്ങനെയല്ല, 8 വർഷം മുമ്പ് നിങ്ങൾ സ്വീകരിച്ചതു പോലെ ഇത്തവണയും അവനെ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - എന്നാണ് ടൈ​ഗർ കുറിച്ചിരിക്കുന്നത്. എ ഹർഷയാണ് ബാഘി 4 സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 5 ന് ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT