ടിനി ടോം, ബാല, ഉണ്ണി മുകുന്ദൻ/ ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഒന്നിച്ച് ലെമൺ ടീ കുടിച്ച് 'നാൻ, ടിനി ടോം, ഉണ്ണി മുകുന്ദൻ'; പൃഥ്വിരാജ് എവിടെയെന്ന് ആരാധകർ, ചിത്രം വൈറൽ 

അനൂപ് മേനോനും പൃഥ്വിരാജും എവിടെപ്പോയെന്നാണ് പോസ്റ്റിൽ നിറയുന്ന കമന്റുകൾ

Author : സമകാലിക മലയാളം ഡെസ്ക്

ടിനി ടോമും ഉണ്ണി മുകുന്ദനും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നടൻ ബാലയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മൂവരും ഒന്നിച്ചെത്തുന്ന ചിത്രം അടുത്തകാലത്ത് വൈറലായ ‘‘നാൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ...’’ ഡയലോ​ഗ് വീണ്ടും ഓർമ്മിപ്പിക്കുന്നതാണ്. 

"ഒരുമിച്ച് ഒരു യാത്ര. സുഹൃത്തുക്കൾ എന്നന്നേക്കുമുള്ളതാണ്. ഇപ്പോ എടുത്തത്, ഞങ്ങൾ ഒരുമിച്ച് ഒരു ലമൺ ടീ കുടിച്ചു", എന്ന് കുറിച്ചാണ് ടിനി ടോം ചിത്രം പങ്കുവച്ചത്. അനൂപ് മേനോനും പൃഥ്വിരാജും എവിടെപ്പോയെന്നാണ് പോസ്റ്റിൽ നിറയുന്ന കമന്റുകൾ. അടുത്ത ഫോട്ടോയിൽ രണ്ട് പേരെയും ഉൾപ്പെടുത്തണമെന്നും ചിലർ പറയുന്നു. 

ടി വി പരിപാടിക്കിടെ നടൻ ബാലയെ അനുകരിച്ച് ടിനി ടോം പറഞ്ഞൊരു ഡയലോഗാണ് ഫോട്ടോയ്ക്ക് പിന്നിലെ കഥ. 2012ൽ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഹിറ്റ് ലിസ്റ്റ്' എന്ന സിനിമയെക്കുറിച്ച് ബന്ധപ്പെട്ട രസകരമായൊരു ഓർമ പങ്കുവയ്ക്കുകയായിരുന്നു ടിനി. ടിനി ടോമും രമേഷ് പിഷാരടിയും ചേർന്നവതരിപ്പിച്ച ഈ സംഭവം ഞൊടിയിടയിലാണ് വൈറലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം

VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !