Tiny Tom on Prem Nazir വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'പങ്കുവച്ചത് സീനിയര്‍ നടന്‍ തന്ന വിവരം, ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നു; കാലില്‍ വീഴാനും തയ്യാര്‍'; നസീര്‍ പരാമര്‍ശത്തില്‍ ടിനി ടോം

'കേട്ട അറിവ് ഞാന്‍ പങ്കുവച്ചതാണ്. അദ്ദേഹത്തെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല'

സമകാലിക മലയാളം ഡെസ്ക്

ഇതിഹാസ താരം പ്രേം നസീറിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന്‍ ടിനി ടോം. നസീര്‍ അവസാനകാലത്ത് അവസരങ്ങളില്ലാതെ വിഷമിച്ചാണ് മരിച്ചതെന്ന ടിനിയുടെ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു. ടിനിയ്‌ക്കെതിരെ സംവിധായകന്‍ എംഎ നിഷാദും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിയും സംവിധായകന്‍ ആലപ്പി അഷ്‌റഫും നടന്‍ മണിയന്‍പിള്ള രാജുവുമെല്ലാം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ടിനിയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ടിനി ടോമിന്റെ പ്രതികരണം. നസീറിനെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തന്റെ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് ടിനി ടോം പറയുന്നത്. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും താരം പറയുന്നു.

ടിനി ടോമിന്റെ വാക്കുകള്‍

ഞാന്‍ യുകെയിലാണ്. വളരെ വൈകിയാണ് ഒരു വാര്‍ത്ത കണ്ടത്. നസീര്‍ സാറിനെതിരെ ഞാന്‍ മോശം പരാമര്‍ശം നടത്തിയെന്ന്. മലയാള സിനിമയുടെ ദൈവം, മലയാള സിനിമയുടെ ഇതിഹാസം നസീര്‍ സാറിനെ ആരാധിക്കുന്ന ഒരുപാട് പേരുണ്ട് ലോകത്ത്. അതില്‍ ചെറിയ ഒരാളാണ് ഞാന്‍. നസീര്‍ സാര്‍ എവിടെ കിടക്കുന്നു, ഞാന്‍ എവിടെ കിടക്കുന്നു! അത്രയും വലിയൊരു താരത്തിനെതിരെ മോശം പരാമര്‍ശം നടത്താന്‍ ഞാന്‍ ആരാണ്. ഒരു അഭിമുഖത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചെറിയൊരു ഭാഗം എടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഈ വിവരം എനിക്ക് തന്നത് ഒരു മുതിര്‍ന്ന നടനാണ്. അദ്ദേഹം ഇപ്പോള്‍ കൈ മലര്‍ത്തുകയാണെങ്കിലും. അല്ലാതെ ഞാനിത് അന്തരീക്ഷത്തില്‍ നിന്നും എടുത്തതല്ല. കേട്ട അറിവ് ഞാന്‍ പങ്കുവച്ചതാണ്. അദ്ദേഹത്തെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇവരൊക്കെ നമുക്ക് തിരിച്ചു കിട്ടാത്ത ഇതിഹാസങ്ങളാണ്. പല മുതിര്‍ന്നവരും മരിക്കുമ്പോള്‍ ഞാനവിടെ ചെല്ലാറുണ്ട്. അത് നാട്ടുകാരെ കാണിക്കാനല്ല.

ഒരാളെ പോലും വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കരുതെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. ഇങ്ങനൊരു സംഭവം വേദനിപ്പിക്കുന്നതാണ്. പ്രേം നസീര്‍ സുഹൃദ്‌സമിതി ലോകം മുഴുവനുണ്ട്. അതില്‍ എന്റെ സുഹൃത്തുക്കളുമുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കാന്‍ ഞാന്‍ തയ്യാറാണ്. കാലില്‍ വീഴാനും ഞാന്‍ തയ്യാറാണ്. കാരണം അത്രയും വലിയൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ മകനുമായി ഞാന്‍ സ്ഥിരമായി ചാറ്റ് ചെയ്യാറുള്ളതാണ്. ആരാധന കൊണ്ടു തന്നെയാണ്. സത്യന്‍ മാസ്റ്ററുടെ മകന്‍ സതീഷിനോട് ചോദിച്ചാല്‍ അറിയാം. അദ്ദേഹത്തെ ആദരിക്കണം എന്നു പറഞ്ഞ ആളാണ് ഞാന്‍. ഇത്തവണത്തെ മീറ്റിങ് നസീര്‍ സാറിന്റെ ശബ്ദത്തില്‍ തുടങ്ങണമെന്ന് പറഞ്ഞത് ഞാനാണ്.

മനസാ വാചാ കര്‍മനാ ഒരിക്കലും ഞാന്‍ ഇങ്ങനെ വേദിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല, എന്നെക്കൊണ്ട് പറ്റുകയുമില്ല. എന്റെ ഭാഗത്തു നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

Tiny Tom appologises in his statement on legendry actor Prem Nazir. says he is also a fan of the icon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT