Tiny Tom ഫെയ്സ്ബുക്ക്
Entertainment

'നിന്റെ അപ്പൻ ഉണ്ടെടാ കൂടെ, കാലം എല്ലാം തെളിയിക്കും'; മകനെ പിന്തുണച്ച് ടിനി ടോം

തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് നാല് ഗ്രാം കഞ്ചാവുമായി മൂവരും പിടിയിലായത്.

സമകാലിക മലയാളം ഡെസ്ക്

കഞ്ചാവ് കൈവശം വച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മകനെ പിന്തുണച്ചു കൊണ്ടായിരുന്നു ടിനിയുടെ പോസ്റ്റ്. കാലം എല്ലാം തെളിയിക്കുമെന്ന് ടിനി കുറിച്ച്. ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും ടിനി ടോം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു.

ഈ മാസം 23 നാണ് നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം അടക്കം മൂന്ന് പേരെ കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ‌ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് നാല് ഗ്രാം കഞ്ചാവുമായി മൂവരും പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു.

ടിനി ടോം പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്

Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will be my hero always. സങ്കീർത്തനം 91...അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും ...

മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ.. ഏത് കുരിശിനും 3 ആം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും god bless ..നിന്റെ അപ്പൻ ഉണ്ടെടാ കൂടെ.

Cinema News: Actor Tiny Tom support his son on ganja case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

Today's Rashi Phalam April 16 |അമിതമായ ഉത്കണ്ഠ ഒഴിവാക്കുക. കുടുംബ ചെലവുകൾ വർദ്ധിക്കും

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

SCROLL FOR NEXT