Chinmayi Sripada And TM Krishna ഫയല്‍
Entertainment

'ഇപ്പോള്‍ കയ്യടിച്ചിട്ട് അവര്‍ അനുഭവിച്ചതെല്ലാം മറക്കരുത്, അതിന് മാപ്പില്ല'; ചിന്‍മയിയെ പിന്തുണച്ച് ടിഎം കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

സംഗീതം കൊണ്ടും നിലപാടുകള്‍ കൊണ്ടും ആരാധകരെ സമ്പാദിച്ചിട്ടുള്ള ഗായികയാണ് ചിന്‍മയ് ശ്രീപദ. ഈയ്യടുത്ത് തഗ്ഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ ചിന്‍മയി 'മുത്തു മഴൈ' എന്ന പാട്ട് പാടിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ചിന്‍മയിയെ പോലെ പ്രതിഭയുള്ളൊരു ഗായികയെ സിനിമാ ലോകം അവരുടെ നിലപാടുകളുടെ പേരില്‍ അകറ്റി നിര്‍ത്തുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിനിടെ ഇപ്പോഴിതാ ചിന്‍മയിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ. സോഷ്യല്‍ മീഡിയയിലൂടെയാണ് ടിഎം കൃഷ്ണയുടെ പ്രതികരണം. ചിന്‍മയിയുടെ പാട്ടിന് കയ്യടിച്ച ശേഷം അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം മറക്കുന്നത് പൊറുക്കാനാകാത്ത തെറ്റാണെന്നാണ് അദ്ദേഹം പറയുന്നത്.

''ചിന്‍മയ് മുത്തു മഴൈ പാടിയത് കേട്ടത് മുതല്‍, അതിന് ലഭിച്ച ഗംഭീര സ്വീകരണം ശ്രദ്ധിക്കുകയും അവരുടെ തന്നെ പ്രതികരണം വായിക്കുകയും ചെയ്ത ശേഷം ഞാന്‍ ചിലത് പറയാന്‍ ആഗ്രഹിച്ചിരുന്നു. ചിന്‍മയി സ്‌പെഷ്യല്‍ ഗായികയാണെന്നും അവരുടെ ശബ്ദം കൂടുതല്‍ കൂടുതല്‍ കേള്‍ക്കേണ്ടതാണെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. വൈരമുത്തുവിനെതിരെ സംസാരിച്ചതിന്റെ പേരില്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടിട്ടും തന്റെ നിലപാടില്‍ ഉറച്ചു നിന്ന അവരെ പാര്‍ശ്വവത്കരിക്കുന്നതായി നമുക്കറിയാം. ഈ നിമിഷം ആഘോഷിച്ച ശേഷം അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെല്ലം അവഗണിക്കുകയോ മറക്കുകയോ ചെയ്യുന്നത് പൊറുക്കാനാകാത്തതാണ്. അവരുടെ സംഗീതത്തെ സ്‌നേഹിക്കുക എന്നാല്‍ പരസ്യമായി അവരുടെ കൂടെ നില്‍ക്കുക എന്ന് കൂടിയാണ്.'' എന്നാണ് ടിഎം കൃഷ്ണയുടെ കുറിപ്പ്.

പ്രശസ്ത ഗാനരചയീതാവ് വൈരമുത്തുവിനെതിരെ 2018 ല്‍ ചിന്‍മയി നടത്തിയ മീടു തുറന്നു പറച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. തമിഴ് സിനിമാ ലോകത്തെ തന്നെ പിടിച്ചുലയ്ക്കുന്നതായിരുന്നു ചിന്‍മയിയുടെ തുറന്ന് പറച്ചില്‍. വെളിപ്പെടുത്തലിന് പിന്നാലെ ചിന്‍മയിക്കെതിരെ സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്റ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തി. അഞ്ച് വര്ഷമായി താരത്തിനെതിരെ വിലക്ക് തുടരുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തഗ്ഗ് ലൈഫ് വേദിയില്‍ ചിന്‍മയ് പാടുന്നത്. അതേസമയം സിനിമയില്‍ ഈ ഗാനം പാടിയിരിക്കുന്നത് ദീ ആണ്.

Chinmayi Sripada gets support from TM Krishna after perfomance from Thug Life stage goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പേരയ്ക്ക അത്ര ചില്ലറക്കാരനല്ല

SCROLL FOR NEXT