Spider Man Brand New Day ഇൻസ്റ്റ​ഗ്രാം
Entertainment

ഇതിനപ്പുറം ഇനി എന്ത് വേണം! 'സ്പൈഡർ മാന്റെ' കൊച്ചി ഫാൻസ് ഷോ ടിക്കറ്റ് പുറത്തിറക്കി ടോം ഹോളണ്ട്

ജർമ്മനിയിൽ വെച്ചാണ് ടോം ഹോളണ്ട് ടിക്കറ്റിൽ ഒപ്പുവെച്ച് ഇത് പ്രകാശനം ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സ്പൈഡർ മാൻ സീരിസുകളിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് ടോം ഹോളണ്ട്. ഇപ്പോഴിതാ മാർവലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ’ കൊച്ചിയിലെ ഒഫീഷ്യൽ ഫാൻസ് ഷോ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുകയാണ് ടോം ഹോളണ്ട്. ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രസ് ടൂറിന്റെ ഭാഗമായി ജർമ്മനിയിൽ വെച്ചാണ് ടോം ഹോളണ്ട് ടിക്കറ്റിൽ ഒപ്പുവെച്ച് ഇത് പ്രകാശനം ചെയ്തത്.

‘മാർവൽ ഫാൻസ് ഇന്ത്യ’യും ‘കേരള പോപ്പ് കോണും സംയുക്തമായാണ് ഈ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത്. ആദ്യം ‘മാർവൽ ഫാൻസ് കേരള’ എന്ന പേരിൽ തുടങ്ങി, പിന്നീട് ദേശീയ തലത്തിലേക്ക് വളർന്ന് ‘മാർവൽ ഫാൻസ്‌ ഇന്ത്യ’ ആയി മാറിയ ഈ കൂട്ടായ്മ, മുൻപും മാർവലുമായി സഹകരിച്ച് നിരവധി ഔദ്യോഗിക ഫാൻ ഷോകൾ നടത്തിയിട്ടുണ്ട്.

മാർവൽ ഫാൻസ് ഇന്ത്യയുടെ യാത്രയെയും പ്രവർത്തനങ്ങളെയും കുറിച്ച് ‘മാർവൽ ഇന്ത്യ’ തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ടോം ഹോളണ്ട് ടിക്കറ്റ് പുറത്തിറക്കിയത് കേരളത്തിലെ ഫാൻസ് കൂട്ടായ്മകൾക്ക് ലഭിച്ച വലിയൊരു ആഗോള അംഗീകാരമാണ്. കൊച്ചി ഫാൻ ഷോയുടെ ടിക്കറ്റുകൾ പ്രീ-ബുക്കിങ് തുടങ്ങി വെറും 90 മിനിറ്റിനുള്ളിൽ ഹൗസ്ഫുൾ ആയി എന്നതും ശ്രദ്ധേയമാണ്.

ടിക്കറ്റ് പുറത്തിറക്കിയ വ്യക്തി ആരെന്ന കേരള പോപ്കോൺ പേജിന്റെ ചോദ്യത്തിന് പലരും പൃഥ്വിരാജ്, ടൊവിനോ, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഫഹദ് ഫാസിൽ എന്തിന് കേരളത്തിന്റെ മുഖ്യമന്ത്രിയെ അടക്കം പലരെയും ആരാധകർ ചൂണ്ടി കാണിച്ചെങ്കിലും അത് ടോം ഹോളണ്ടാണ് എന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

കോമിക്സ്, സിനിമകൾ, ഗെയിമിംഗ്, അനിമേ തുടങ്ങിയവ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ ‘കേരള കോമിക്സ് ബ്രദർഹുഡിന്റെ’ ഭാഗമായി പ്രവർത്തിക്കുന്ന സോഷ്യ മീഡിയ ഗ്രൂപ്പ് ആണ് കേരള പോപ്പ് കോൺ. 2024 ൽ ആരംഭിച്ച കേരള പോപ്പ് കോണിന്റെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും എആർഎം, പടക്കളം, വല, ഗഗനചാരി, പ്ലൂട്ടോ, മൾട്ടിവേഴ്സ് മന്മഥൻ തുടങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ നടന്നിരുന്നു.

ജൂലൈ 30 ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ‘സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ’ റിലീസ് ചെയ്യും. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം നിരവധി ഫാൻസ് ഷോകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

Tom Holland inaugurates Kochi fans show of Spider-Man: Brand New Day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എബോളയില്‍ ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധം, വിശദാംശങ്ങള്‍

നിയമസഭയിൽ ഉറങ്ങിയെന്ന ട്രോൾ വീഡിയോ: വിശദീകരണവുമായി സികെ ഹരീന്ദ്രൻ എംഎൽഎ

പഴയ വാഹനം പൊളിക്കൽ ഇനി പൊളിയല്ലേ..., കേരളത്തിലെ അം​ഗീകാരമുള്ള കേന്ദ്രങ്ങൾ ഏതെല്ലാം?; എന്താണ് സിഒഡ‍ി?, പുതിയ വാഹനത്തിന് ലഭിക്കുന്ന ഇളവ് എത്ര?

'പാക്കിസ്ഥാനിലേക്ക് പോ കമന്റുകള്‍, അത് കേള്‍ക്കുമ്പോഴുള്ള വേദന ആലോചിച്ചിട്ടുണ്ടോ?': അന്‍സിബ

ക്യാൻസർ വേദനസംഹാരികൾ മാരക ലഹരിയാക്കി; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്