ശ്രീദേവി (Sridevi)  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കണ്ണേ കലൈമാനേ...', ഇന്ത്യൻ സിനിമയുടെ മായാത്ത മുഖ'ശ്രീ'; താരറാണിയുടെ 5 ഹിറ്റ് പാട്ടുകൾ

54-ാം വയസിൽ കെട്ടുപോയ ആ സൗന്ദര്യ താരകത്തിന് ഇന്നും ആരാധക മനസിൽ പൊന്നിൻ തിളക്കമാണ്.

സമകാലിക മലയാളം ഡെസ്ക്

തമിഴിന്റെ ശ്രീയായി തുടങ്ങി ബോളിവുഡിന്റെ റാണിയായി തിളങ്ങിയ നടിയാണ് ശ്രീദേവി. അഴകു കൊണ്ടും അഭിനയം കൊണ്ടും ശ്രീദേവിക്ക് പകരം ഇന്നും ശ്രീദേവി മാത്രം. നാലാം വയസിൽ ബാലതാരമായിട്ടായിരുന്നു ശ്രീദേവി സിനിമയിലെത്തുന്നത്. പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്.

പതിമൂന്നാം വയസിൽ മൂൻട്ര് മുടിച്ച് എന്ന തമിഴ് സിനിമയിലൂടെ നായികയായി അരങ്ങേറ്റം. പിന്നീടിങ്ങോട്ട് തമിഴും തെലുങ്കും മലയാളവും ഹിന്ദിയുമെല്ലാം ശ്രീദേവി അടക്കിവാണു. ഇന്ന് ശ്രീദേവിയുടെ 62-ാം ജന്മദിനമാണ്.

54-ാം വയസിൽ കെട്ടുപോയ ആ സൗന്ദര്യ താരകത്തിന് ഇന്നും ആരാധക മനസിൽ പൊന്നിൻ തിളക്കമാണ്. ശ്രീദേവിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയ നിറയെ. ശ്രീദേവി അഭിനയിച്ച മറക്കാനാകാത്ത ചില ​ഗാനരം​ഗങ്ങളിലൂടെ.

കണ്ണേ കലൈമാനേ...

മൂൻഡ്രാം പിറൈ

കണ്ണേ കലൈമാനേ... എന്ന പാട്ട് കേൾക്കാത്തവർ ചുരുക്കമായിരിക്കും. ബാലു മഹേന്ദ്ര രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച് 1982 ൽ പുറത്തിറങ്ങിയ മൂൻഡ്രാം പിറൈ എന്ന ചിത്രത്തിലെ മനോഹരമായ ​ഗാനമാണിത്. കമൽ ഹാസൻ, ശ്രീദേവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കണ്ണദാസൻ, വൈരമുത്തു, ഗംഗൈ അമരൻ എന്നിവരുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത്. ഒരു വർഷത്തിലേറെ ചിത്രം തിയറ്ററുകളിൽ ഓടി. യേശുദാസ് ആണ് കണ്ണേ കലൈമാനേ ആലപിച്ചിരിക്കുന്നത്.

ഹവാ ഹവായ്...

മിസ്റ്റർ ഇന്ത്യ

അനിൽ കപൂർ, ശ്രീദേവി, അംരിഷ് പുരി എന്നിവർ അഭിനയിച്ച് ഇന്നും ഒട്ടേറെ ആരാധകരുള്ള ചിത്രമാണ് മിസ്റ്റർ ഇന്ത്യ. 1987 ൽ പുറത്തിറങ്ങിയ ചിത്രം ഒരു സൂപ്പർ ഹീറോ ചിത്രമായാണ് എത്തിയത്. ശേഖർ കപൂർ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ ഹവാ ഹവായ്... എന്ന ​ഗാനം സൂപ്പർ ഹിറ്റായിരുന്നു. ​ഗാനരം​ഗത്തിലെ ശ്രീദേവിയുടെ പെർഫോമൻസ് തന്നെയാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചതും. ജാവേദ് അക്താർ ആണ് ​ഗാനത്തിന് വരികളൊരുക്കിയത്. ലക്ഷ്മികാന്ത്- പ്യാരിലാൽ എന്നിവരുടേതാണ് സം​ഗീതം. കവിത കൃഷ്ണമൂർത്തിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ശശികല ചാർത്തിയ...

ദേവരാ​ഗം

90സ് കിഡ്സിന് ഒരിക്കലും മറക്കാനാകാത്ത ​ഗാനമാണ് ദേവരാ​ഗത്തിലെ ശശികല ചാർത്തിയ... നാട്ടിൽ എന്ത് ആഘോഷമുണ്ടെങ്കിലും ഈ പാട്ടുവച്ച് സ്റ്റേജിൽ നൃത്തം ചെയ്യുന്നത് ഒരു പതിവായിരുന്നു. ഭരതൻ സംവിധാനം ചെയ്ത ദേവരാ​ഗം 1996 ലാണ് പുറത്തുവരുന്നത്. എംഎം കീരവാണിയാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഓരോ പാട്ടിനും ആരാധകരേറെയാണ്.

ചാന്ദ്‌നി ഓ മേരെ ചാന്ദ്നി...

ചാന്ദ്‌നി

യഷ് ചോപ്ര സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ ചിത്രമാണ് ചാന്ദ്‌നി. ഋഷി കപൂറും വിനോദ് ഖന്നയും ശ്രീദേവിയും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ചാന്ദിനി എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ ശ്രീദേവി എത്തിയതും. ശിവ്- ഹരി എന്നിവരായിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. ശ്രീദേവിയും ജോളി മുഖർജിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

മോർണി ബാ​ഗാ മാ ബോലെ...

ലംഹെ

1991ൽ യഷ് ചോപ്ര സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ലംഹെ. ശ്രീദേവിയും അനിൽ കപൂറും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ശിവ്-ഹരി ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയതും. ചിത്രത്തിലെ മോർണി ബാ​ഗാ മാ ബോലെ...എന്ന ​ഗാനം സൂപ്പർ ഹിറ്റാണ്. ലതാ മങ്കേഷ്കർ, ഇള അരുൺ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

Cinema News: Sridevi 62nd Birth Anniversary, Top 5 songs of the legendary actress Sridevi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT