ടൊവിനോ, ബേസിൽ ജോസഫ് ഫെയ്സ്ബുക്ക്
Entertainment

'ചത്തിട്ടില്ലെടാ'! വെറൈറ്റി ഈസ്റ്റർ ആശംസയുമായി ടൊവിനോ; 'ഡെഡ്‌ലി സ്റ്റാർ' എന്ന് ബേസിൽ

ഉമേഷ് പുത്തൻതോട്ടിൽ എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബേസിൽ ജോസഫ് നായകനായെത്തിയ വിഷു റിലീസ് ചിത്രമായിരുന്നു മരണമാസ്. നടൻ ടൊവിനോ തോമസ് ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമയുടെ പ്രഖ്യാപനം മുതൽ ചിത്രത്തിൽ ടൊവിനോയുടെ കാമിയോ റോൾ ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ തന്റെ കഥാപാത്രം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ.

ഉമേഷ് പുത്തൻതോട്ടിൽ എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. വളരെ കുറച്ച് മിനിറ്റ് മാത്രം സ്ക്രീനിലുള്ള കഥാപാത്രം തിയറ്ററിൽ കൈയടി നേടുകയും ചെയ്തു. 'ചത്തിട്ടില്ലെടാ ……!!!!' എന്ന ക്യാപ്ഷനയോടെയാണ് ടൊവിനോ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. എന്ന് മാത്രമല്ല ഈസ്റ്റർ ആശംസയും ടൊവിനോ നേർന്നിട്ടുണ്ട്. ഇതേ പോസ്റ്റ് നടൻ ബേസിൽ ജോസഫും പങ്കുവച്ചിട്ടുണ്ട്. 'ചത്തിട്ടില്ലെടാ നാറികളേ...' എന്ന ക്യാപ്ഷനാണ് ബേസിൽ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

കമന്റുകളുടെ പ്രവാഹമാണ് ഇരുവരുടെയും പോസ്റ്റിന് താഴെ. പ്രൊഡ്യൂസറിനെ തന്നെ പെട്ടിയിൽ ആക്കി അല്ലേടാ, ആർഐപി ടിനോവ- എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21