ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഈ 'വില്ലൻ' ശരിക്കും സ്വീറ്റാണ്, ചരിത്രം സൃഷ്ടിക്കാൻ കൂടെ നിന്നതിന് നന്ദി പറഞ്ഞ് ടൊവിനോ തോമസ്

ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം രസകരമായ ഒരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്നലെയാണ് ആരാധകരിലേക്ക് എത്തിയത്. നെറ്റ്ഫ്ളിക്സിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ടൊവിനോയ്ക്കൊപ്പം ​ഗുരു സോമസുന്ദരമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വില്ലൻ കഥാപാത്രമായ ഷിബുവായിട്ടാണ് അദ്ദേഹം എത്തിയത്. വൻ അഭിപ്രായമാണ് ​ഗുരു സോമസുന്ദരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്. 

​ഗുരുവായി കാണാവുന്ന സുഹൃത്ത്

ഇൻസ്റ്റ​ഗ്രാമിലൂടെ തന്റെ വില്ലനൊപ്പമുള്ള ചിത്രങ്ങൾ ടൊവിനോ പങ്കുവച്ചത്. താൻ പരിചയപ്പെട്ടവരിൽ വച്ച് ഏറ്റവും മികച്ച വ്യക്തിയാണ് ​ഗുരു സോമസുന്ദരം എന്നാണ് താരം കുറിച്ചത്. മിന്നൽ മരളിയിൽ നിന്ന് ലഭിച്ച് മികച്ച അനുഭവമായിരുന്നു അദ്ദേഹവുമായുള്ള അടുപ്പമെന്നും ടൊവിനോ പറയുന്നു. 'ഈ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ എനിക്ക് കാത്തിരിക്കേണ്ടി വന്നു. പക്ഷെ ഇത് ഞാന്‍ പരിചയപ്പെട്ടതില്‍ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളാണ്. ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു. ജെയ്‌സണും ഷിബുവുമാവാന്‍ ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയും ബന്ധവും വേണ്ടിവന്നു. മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച മികച്ച അനുഭവങ്ങളില്‍ ഒന്നാണ് ഗുരു സോമസുന്ദരവുമായുള്ള എന്റെ അടുപ്പം. ഒരു ഗുരുവായും മെന്ററായും കാണാന്‍ കഴിയുന്ന സുഹൃത്തിനെ ലഭിച്ചതിലുള്ള എന്റെ സന്തോഷം വാക്കുകൾക്ക് അതീതമാണ്. ഗുരു സോമസുന്ദരം സര്‍, ഈ ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൈകോര്‍ത്തതിന് ഒരുപാട് നന്ദി.' - ടൊവിനോ കുറിച്ചു.

ഒന്നിച്ചുള്ള വിഡിയോ വൈറൽ

ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം രസകരമായ ഒരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. സ്റ്റൈലായി സി​ഗററ്റ് വായിലാക്കുന്നതാണ് വിഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മിന്നൽ മുരളിയിലെ സർപ്രൈസ് ഫാക്റ്ററായിരുന്നു ​ഗുരു സോമസുന്ദരത്തിന്റെ ഷിബു എന്ന കഥാപാത്രം. നായകനെ വെല്ലുന്ന വില്ലനായുള്ള ഷിബുവിന്റെ പ്രകടനം കയ്യടി നേടുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

SCROLL FOR NEXT