ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'വാശി' ഇനി നെറ്റ്ഫ്ളിക്സിൽ; ടൊവിനോ- കീർത്തി ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ എത്തി ഒരുമാസ‌ത്തിനു ശേഷമാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വാശിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ളിക്സിലൂടെ ജൂലൈ 17ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ എത്തി ഒരുമാസ‌ത്തിനു ശേഷമാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്നത്. തിയറ്ററിൽ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. 

10 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ തുകയുടെ  കാര്യത്തിൽ  ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നെറ്റ്ഫ്ലിക്സോ ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല. ചിത്രം വിറ്റത് റെക്കോർഡ് തുകയ്ക്കെന്നാണ് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 

അഭിഭാഷകരായ എബിൻ, മാധവി എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോയും കീർത്തിയും എത്തിയത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സംവിധായകൻ വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. മേനക സുരേഷും, രേവതി സുരേഷും സഹനിർമാതാക്കളാണ്. ചെറിയ ഇടവേളയ്ക്കു ശേഷമാണ് കീർത്തി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു