ടൊവിനോയും കുടുംബവും  ഇൻസ്റ്റ​ഗ്രാം
Entertainment

പ്രണയം നിറഞ്ഞ പത്ത് വര്‍ഷങ്ങള്‍: മാലിദ്വീപില്‍ വിവാഹവാര്‍ഷികം ആഘോഷിച്ച് ടൊവിനോയും ലിഡിയയും

കടല്‍ തീരത്തൊരുക്കിയ റൊമാന്റിക് ഡേറ്റിന്റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് യുവതാരം ടൊവി തോമസും ഭാര്യ ലിഡിയയും. മാലിദ്വീപിലായിരുന്നു ദമ്പതികള്‍ വിവാഹവാര്‍ഷികം ആഘോഷിച്ചത്. കടല്‍ തീരത്തൊരുക്കിയ റൊമാന്റിക് ഡേറ്റിന്റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

മനോഹരമായ സ്‌നേഹത്തിന്റെയും ഒത്തുചേരലിന്റെയും ഒരു ദശാബ്ദം പൂര്‍ത്തിയാകുന്നു. നിന്നോടൊപ്പമുള്ള ഓരോ നിമിഷവും സാഹസികതയുടെ പ്രിയമേറുന്ന നിമിഷങ്ങളാണ്. ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ യാത്രകള്‍ക്കായി കാത്തിരിക്കുകയാണ്. മനോഹരമായ ഓര്‍മകള്‍ സൃഷ്ടിക്കാനും ഒരുമിച്ച് ചിരിക്കാനും സ്‌നേഹം നിലനിര്‍ത്താനും നമുക്കാകട്ടെ. മനോഹരമായ ഒരുപാട് വിവാഹവാര്‍ഷികങ്ങള്‍ നമുക്കാഘോഷിക്കാം. ടൊവിനോ കുറിച്ചു.

വിവാഹ ചിത്രം ഉള്‍പ്പടെ നിരവധി ഫോട്ടോകളാണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ദമ്പതികള്‍ക്ക് വിവാഹവാര്‍ഷിക ദിനാശംസകള്‍ അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ടൊവിനോ തോമസും ലിഡിയയും വിവാഹിതരാകുന്നത്. 2014ലായിരുന്നു വിവാഹം. മലയാളത്തിലെ സൂപ്പര്‍താരമായി ടൊവിനോ ഉയരുന്നത് വിവാഹ ശേഷമാണ്. ദമ്പതികള്‍ക്ക് ഇസ, തഹാന്‍ എന്നീ രണ്ടു മക്കളാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും