വൈറല്‍ വിഡിയോയില്‍ നിന്ന്, ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാം
Entertainment

'പോയിരുന്ന് പഠിക്ക് മോനെ'; പുത്തൻ ട്രെൻഡുമായി എത്തിയ പയ്യനോട് ടൊവിനോ തോമസ്, വൈറൽ

വിഡിയോ വൈറലായതോടെ ആ​ഗ്രഹം പോലെ തന്നെ ടൊവിനോ തോമസ് കമന്റുമായി എത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രീക്ഷക്കാലമായതോടെ സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇഷ്ടതാരം കമന്റ് ചെയ്താൽ പരീക്ഷയ്ക്ക് പഠിക്കാൻ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ടുള്ള ചില റീലുകളാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം വിജയ് ദേവരക്കൊണ്ട രണ്ട് പെൺകുട്ടികളുടെ റീലിന് നൽകിയ മറുപടി വൈറലായിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ടൊവിനോ ആരാധകന്റെ റീലാണ്.

‘ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താല്‍ ഞാന്‍ എന്‍റെ പരീക്ഷയ്ക്കായുളള തയാറെടുപ്പുകള്‍ ആരംഭിക്കും' എന്ന കാപ്ഷനോടെ താഹ ഹസൂന്‍ എന്ന അക്കൗണ്ടിൽ നിന്നാണ് വിഡിയോ എത്തിയത്. തണ്ണിമത്തൻ കഴിച്ചുകൊണ്ട് നിൽക്കുന്ന ആൺകുട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. വിഡിയോ വൈറലായതോടെ ആ​ഗ്രഹം പോലെ തന്നെ ടൊവിനോ തോമസ് കമന്റുമായി എത്തുകയായിരുന്നു. 'പോയിരുന്ന് പഠിക്ക് മോനെ' എന്നായിരുന്നു താരത്തിന്‍റെ സ്നേഹോപദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടൊവിനോയുടെ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് താരത്തിന്റെ കമന്റിന് താഴെ മറുപടിയുമായി എത്തിയത്. നിരവധി താരങ്ങളുടെ പേര് പറഞ്ഞുകൊണ്ടുള്ള റീലുകളാണ് ഫീഡിൽ പ്രത്യക്ഷപ്പെടുന്നത്. നസ്ലിൻ കമന്റ് ചെയ്താൽ പഠിക്കാം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരുകൂട്ടം പെൺകുട്ടികളുടെ വിഡിയോയും വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി