Narivetta ഫെയ്സ്ബുക്ക്
Entertainment

'പാവത്താനാകാന്‍ പറഞ്ഞാല്‍ പൊട്ടനാകുന്ന ടൊവിനോ'; ഒടിടി റിലീസിന് പിന്നാലെ 'നരിവേട്ട'യില്‍ ആരാധകര്‍ രണ്ട് തട്ടില്‍

സോണി ലൈവിലൂടെയാണ് ഒടിടി റിലീസ്

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് ടൊവിനോ തോമസ് നായകനായ നരിവേട്ട ഒടിടിയിലെത്തിയത്. സോണി ലൈവിലൂടെയാണ് നരിവേട്ട ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുന്നത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം മുത്തങ്ങ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടൊവിനോ എത്തിയത്.

മലയാളത്തിലെ യുവനടന്മാരില്‍ മുന്‍നിരക്കാരനാണ് ടൊവിനോ. മിന്നല്‍ മുരളി, തല്ലുമാല, 2018 തുടങ്ങിയ സിനിമകളിലൂടേയെല്ലാം ടൊവിനോ കയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ ഒടിടി റിലീസിന് പിന്നാലെ നരിവേട്ടയിലെ ടൊവിനോയുടെ പ്രകടനം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ടൊവിനോ ഒട്ടും യോജ്യനായിരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്.

'ആസിഫ് അലി ആയിരുന്നേല്‍ ഈ കഥാപാത്രം വേറെ ലെവലില്‍ പോയേനെ. പ്രത്യേകിച് ഇമോഷണല്‍ സീന്‍ ഒക്കെ, പാവത്താന്‍ നിഷ്‌കളങ്ക റോള്‍ ചെയ്യുമ്പോ പൊട്ടനായി അഭിനയിക്കുന്ന ഒരു നടന്‍, ടൊവിനോയും ചേരനുമൊക്കെ മത്സരിച്ചു വെറുപ്പിച്ചിട്ടുണ്ട്. ടൊവിനോയൊക്കെ വെറും സേഫ് സോണ്‍ ആക്ടര്‍ മാത്രമാണെന്ന് തോന്നിപ്പോയി. അത്യാവശ്യം ഇമോഷണല്‍ കോണ്‍ഫ്ളിക്ടും ലെയറുകളുമുള്ള കഥാപാത്രമൊക്കെ ഇങ്ങേരെ കൊണ്ടൊന്നും കഴിയില്ല' എന്നായിരുന്നു ചിലരുടെ പ്രതികരണങ്ങള്‍.

'ടൊവിനോ എന്ന നടന്റെ ഇമോഷണല്‍ റോള്‍ ചെയ്യുന്നതിലുള്ള പരിമിതി മനസ്സിലാവുന്ന ചിത്രമാണ് നരിവേട്ട. രേഖാ ചിത്രത്തില്‍ ആസിഫ് അലി ചെയ്ത റോള്‍ ടൊവിനോക്ക് ഓക്കെ ആണ്. പക്ഷേ നരിവേട്ട പോലെ ഇന്റന്‍സ് ഇമോഷണല്‍ വര്‍ക്ക് ആകേണ്ട പടത്തില്‍ ടൊവിനോ ഒരു മിസ്സ് കാസ്റ്റ് ആയി തോന്നി. വേറെ ഏത് നടന്‍ ആയിരുന്നെങ്കിലും മൗത്ത് പബ്ലിസിറ്റി വഴി ഒരു ഹിറ്റ് സ്റ്റാറ്റസ് നേടിയേനെ' എന്നും ചിലര്‍ പറയുന്നു. അതേസമയം ടൊവിനോയെ അനുകൂലിച്ചും നിരവധി പേര്‍ എത്തുന്നത്.

മലയാളത്തിലെ നല്ല നടന്മാരില്‍ ഒരാളാണ് ടൊവിനോ. എന്നു നിന്റെ മൊയ്തീന്‍, മായാനദി, മിന്നല്‍മുരളി, തല്ലുമാല, 2018 തുടങ്ങിയ സിനിമകളിലെല്ലാം ടൊവിനോയുടെ പ്രകടനം ഗംഭീരമായിരുന്നു. പാവത്താനായി തന്നെയാണ് അതില്‍ മിക്കതിലും ടൊവിനോ അഭിനയിച്ചതെന്നും അനുകൂലിച്ചെത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. നരിവേട്ടയിലും ടൊവിനോയുടെ പ്രകടനം ഇത്ര മാത്രം ആക്രമിക്കപ്പെടേണ്ട ഒന്നല്ലെന്നും പിന്തുണക്കാര്‍ പറയുന്നുണ്ട്.

Tovino Thomas gets slammed by social media after the ott release of Narivetta.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT