കള പോസ്റ്റർ/ ഫേസ്ബുക്ക് 
Entertainment

ടൊവിനോയുടെ 'കള'യ്ക്ക് എ സർട്ടിഫിക്കറ്റ്; മാർച്ച് 25ന് റിലീസ് 

ചിത്രത്തിലെ വയലൻസ് രംഗങ്ങളാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണം

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസിനെ നായകുന്ന കള സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. രോഹിത് വി എസ് ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ വയലൻസ് രംഗങ്ങളാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണം. സിനിമ മാർച്ച് 25ന് റിലീസ് ചെയ്യും. 

ടൊവിനോയുടെ കരിയറിലെ നിർണായക സിനിമകളിലൊന്നെന്നാണ് കള വിശേഷിപ്പിക്കപ്പെടുന്നത്. "കള കഠിനമാണ്, അതികഠിനം. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്" ,കള എന്ന സിനിമയെക്കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ. സിനിമയുടെ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റത് വാർത്തയായിരുന്നു. സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. ബാസിഗർ എന്ന പേരുള്ള നായയും ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്. ലാൽ, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT