വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മൊത്തം തല്ല്; കളറായി 'തല്ലുമാല' ട്രെയിലർ

ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രം കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തല്ലുമാലയിലെ ട്രെയിലർ പുറത്ത്. ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രം കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതിനോടകം ആരാധകർക്കിടയിൽ ട്രെയിലർ ശ്രദ്ധ നേടിക്കഴിഞ്ഞു. 

മണവാളൻ വസീം എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. വ്ലോ​ഗർ ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റേ പേര്. ഇവർക്കൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. വിഷ്ണു വിജയ് ഈണമിട്ട രണ്ട് ​ഗാനങ്ങൾ നേരത്തേതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഷോബി പോൾരാജ് കൊറിയോഫിയും സുപ്രിം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍