Toxic Teaser 
Entertainment

'ഗീതു ഇതിന് മറുപടി പറഞ്ഞ് മടുക്കുമല്ലോ'; ഇതുപോലൊരു ഇന്‍ട്രോ ഇതിന് മുമ്പില്ല; ഞെട്ടിച്ച് ടോക്‌സിക് ടീസര്‍

ആക്ഷനും അശ്ലീലവും സമാസമം ചേർത്ത് യഷിന്‍റെ ഇന്‍ട്രോ

സമകാലിക മലയാളം ഡെസ്ക്

കെജിഫ് നേടിയ വമ്പന്‍ വിജയത്തിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് യഷ്. കെജിഎഫില്‍ റോക്കി ഭായ് ആയി തകർത്ത ശേഷം യഷ് അഭിനയിക്കുന്ന ചിത്രമാണ് ടോക്‌സിക്. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോക്‌സിക്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികമാരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടോക്‌സിക്കിലെ യഷിന്റെ ഇന്‍ട്രോ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആരാധകര്‍ക്കുള്ള യഷിന്റെ പിറന്നാള്‍ സമ്മാനമാണ് കാരക്ടര്‍ ടീസര്‍. റായ എന്നാണ് ചിത്രത്തില്‍ യാഷിന്റെ പേര്. ആരാധകരെ ഞെട്ടിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന വിഡിയോ.

കടുത്ത ബോള്‍ഡ് രംഗങ്ങളും ആക്ഷനുമുള്ളതാണ് വിഡിയോ. നേരത്തെ ചിത്രത്തിന്റെ ടീസര്‍ വീഡിയോയിലെ രംഗങ്ങളുടെ പേരില്‍ വിവാദമുയര്‍ന്നു വന്നിരുന്നു. യഷ് സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും ദേഹത്ത് മദ്യമൊഴിക്കുന്നതുമാണ് വിവാദമായത്. എന്നാല്‍ ഇത്തവണ ഒരുപടി കൂടി മുകളിലാണ് യഷിന്റെ ഇന്‍ട്രോ. കാറിനകത്തുള്ള സെക്‌സ് രംഗത്തിലൂടെയാണ് വിഡിയോയില്‍ യഷിനെ അവതരിപ്പിക്കുന്നത്.

ഡാഡി ഈസ് ഹോം എന്ന ഡയലോഗോടെയാണ് യഷ് വിഡിയോയില്‍ കടന്നു വരുന്നത്. ഇതിന് മുമ്പായുള്ള രംഗമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പാട്ടിന്റെ പേരില്‍ വിവാദത്തിലായ ഗീതു മോഹന്‍ദാസ് ഈ രംഗത്തിന്റെ പേരില്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്നും വിമര്‍ശനങ്ങളും വിവാദങ്ങളും ചിത്രത്തെ കാത്തിരിക്കുന്നുണ്ടെന്നുമാണ് വിഡിയോ കണ്ടവരുടെ പ്രതികരണം.

മാര്‍ച്ച് 19 നാണ് സിനിമയുടെ റിലീസ്. അഞ്ച് നായികമാരാണ് സിനിമയുള്ളത്. രുക്മിണി വസന്ത്, നയന്‍താര, ഹുമ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം. മൂത്തോന് ശേഷം ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ചിത്രമാണ് ടോക്‌സിക്. രവി ബസൂര്‍ ആണ് സംഗീതം.

Toxic: Introducing Yash as Raya videos gets viral. Social media is stunned by its bold scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT