അനുഷ്‌ക ശർമ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

ബാങ്കോക്കിലെ ​ഗതാ​ഗതക്കുരുക്ക്!  റോഡിലെ ബ്ലോക്കെവിടെയെന്ന് ആരാധകർ 

ബങ്കോക്കിലെ ഗതാഗതക്കുരുക്ക് എന്ന് പറഞ്ഞ് പങ്കുവെച്ച ചിത്രത്തിൽ ഗതാഗതക്കുരുക്ക് കാണാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ പ്രിയ താരമാണ് അനുഷ്‌ക ശര്‍മ. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം സിനിമ വിശേഷങ്ങളും തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ബാങ്കോക്കിലാണ് ഇപ്പോള്‍ അനുഷ്‌ക. 

ബാങ്കോക്കിലെ ട്രാഫിക്കും ഭക്ഷണവും തെരുവുകളും ഫാഷനുമെല്ലാം അനുഷ്‌ക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കോക്കിലെ ട്രാഫിക് എന്ന് പറഞ്ഞ് താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ബങ്കോക്കിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഗതാഗതക്കുരുക്ക്. എന്നാല്‍ അനുഷ്‌ക പങ്കുവെച്ച ചിത്രത്തില്‍ വാഹനങ്ങള്‍ പോകുന്നുണ്ടെങ്കിലും അത്ര ഗതാഗതക്കുരുക്ക് കാണാന്‍ കഴിയുന്നില്ല.

റോഡിന് മുകളിലെ കാല്‍ നടയാത്രക്കാര്‍ക്കുള്ള പാലത്തിൽ നിന്ന് ബെയ്ജ് ടോപ്പ് ധരിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഇതില്‍ ഗതാഗതക്കുരുക്കെവിടെ എന്നാണ് ആരാധകരുടെ ചോദ്യം. 'ഇന്ന് അധികമൊന്നും ചെയ്തില്ല. അതുകൊണ്ട് ബാങ്കോക്കില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ട്രാഫിക്കിനൊപ്പം ഒരു സെല്‍ഫി പങ്കുവെക്കുന്നു'വെന്നാണ് അനുഷ്‌ക ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. വ്യത്യസ്തമായ സ്ട്രീറ്റ് രുചികളിലും കാഴ്ചകളിലും കൊണ്ട് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ബാങ്കോക്ക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍, തൊഴിലന്വേഷകര്‍ക്ക് നല്ല സമയം

Today's Rashi Phalam March 31 | പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തികമായി ഗുണകരം

'അവരുടെ മാത്രം വേദി'; പാക് മധ്യസ്ഥ ശ്രമം തള്ളി ഇറാന്‍

വൈഭവ് തല്ലി, രാജസ്ഥാന് ഈസി! ആദ്യ പോരിൽ ചെന്നൈ അടപടലം തോറ്റു

SCROLL FOR NEXT