Veer Sharma x
Entertainment

വീടിന് തീപിടിച്ചു; ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു

ആ സമയത്ത് വീട്ടില്‍ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വീടിനു തീപിടിച്ചതിനെത്തുടര്‍ന്ന് പുകയില്‍ ശ്വാസംമുട്ടി ടിവി ബാലതാരം വീര്‍ ശര്‍മ (8)യും സഹോദരന്‍ ഷോറിയ ശര്‍മ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്. ആ സമയത്ത് വീട്ടില്‍ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കോച്ചിങ് സെന്ററില്‍ അധ്യാപകനായ അച്ഛന്‍ ജിതേന്ദ്ര ശര്‍മ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശര്‍മ മുംബൈയിലും.

സ്വീകരണമുറിയില്‍ തീ പടര്‍ന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് എസ്പി തേജേശ്വനി ഗൗതം പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമായി സംശയിക്കുന്നത്.

Tragic Fire Claims Lives of Child Actor and Brother in Kota: .The tragic incident occurred due to a short circuit, resulting in the children suffocating from the smoke.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT