Balan 
Entertainment

'അമ്മേ, നമ്മുടെ പുതിയ കഥ എന്താ?'; വീണ്ടും സീന്‍ മാറ്റുമോ ചിദംബരം? ദുരൂഹത നിറച്ച് 'ബാലന്‍' ട്രെയിലര്‍

ആകാംക്ഷയുടെ ആഴം കൂട്ടുകയാണ് ട്രെയിലര്‍.

Author : സമകാലിക മലയാളം ഡെസ്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ സംവിധായകനാണ് ചിദംബരം. മഞ്ഞുമ്മലിലെ പിള്ളേരുടെ കഥയ്ക്ക് ശേഷം ചിദംബരം ഒരുക്കുന്ന ബാലന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുകയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാലന്‍. ആ ആകാംക്ഷയുടെ ആഴം കൂട്ടുകയാണ് ട്രെയിലര്‍.

ദുരൂഹതകള്‍ നിറഞ്ഞതാണ് ട്രെയിലര്‍. ഫീല്‍ ഗുഡ് പ്രതീക്ഷിച്ച ആരാധകര്‍ ട്രെയിലറിലെ ത്രില്ലര്‍ മൂഡ് കണ്ട് ഞെട്ടിയിരിക്കുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണ്‍, സൂര്യ, നാഗ ചൈതന്യ, രാജ് ബി ഷെട്ടി എന്നിവരാണ് മറ്റ് ഭാഷയിലെ ട്രെയിലറുകള്‍ പുറത്തിറക്കിയത്.

ചിത്രം ജൂണ്‍ 19 ന് തിയേറ്ററുകളിലെത്തും. സംവിധായകന്‍ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥാകൃത്ത്. ജിത്തുവും ചിദംബരവും കൈകോര്‍ക്കുന്നുവെന്നതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ഷൈജു ഖാലിജാണ് ഛായാഗ്രഹണം.

മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് ചിദംബരം ഒരുക്കിയത്. ചിത്രത്തിന്റെ മേക്കിങും കയ്യടി നേടിയിരുന്നു. പാന്‍ ഇന്ത്യന്‍ വിജയമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. അതുകൊണ്ട് തന്നെ ചിദംബരം ഇത്തവണ എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Trailer of Balan directed by Chidambaram is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്