വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ഭീമന്റെ വഴിക്ക് പോട്ടെ കാര്യങ്ങൾ';  കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ട്രെയിലർ 

നടന്‍ ചെമ്പന്‍ വിനേദ് ജോസ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

അഷറഫ് ഹംസയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഭീമന്റെ വഴിയുടെ ട്രെയിലർ പുറത്തിറങ്ങി. ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, ചിന്നു ചാന്ദ്നി തുടങ്ങിയവരാണ് ട്രെയ്ലറിലുള്ളത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം നടന്‍ ചെമ്പന്‍ വിനേദ് ജോസ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദത്തോടെയാണ് ട്രെയിലർ അരംഭിക്കുന്നത്. ഈ വഴി എന്നു പറയുന്നത് പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളമാണ് എന്നു പറഞ്ഞാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. വഴി അടിസ്ഥാന പ്രശ്നമായിട്ടുള്ള കുറച്ചാളുകളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. 

തമാശ എന്ന ചിത്രത്തിന് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി.ഈ മാസം ആദ്യമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നത്. ഡിസംബര്‍ മൂന്നിനാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ഭീമന്റെ വഴി നിര്‍മ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

'സ്വർണം' വാരിയെടുത്ത് ഇന്ത്യ! ജന്തർ മന്തറിൽ വൻ പ്രതിഷേധം, മുൻ മന്ത്രിയെ ചോദ്യം ചെയ്തു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'പ്രിയപ്പെട്ട മക്കളെ.... നിങ്ങളുടെ പിന്തുണ വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു'

ഫൈനലിന് 'നഖ്‌‍വി' വരില്ല, ഇന്ത്യയ്ക്ക് മെഡൽ 'കിട്ടും'!

കയ്യിൽ തോക്കുമായി മമ്മൂട്ടിയും ധനുഷും; 'ഓം' എത്തുക നവംബറിൽ, റിലീസ് തീയതി പുറത്ത്