Vijay, Trisha എക്സ്
Entertainment

'വിജയ്‌യും കുടുംബവും ഒന്നായി, ഇനിയിപ്പോൾ തൃഷ എന്ത് ചെയ്യും ?'; 'അണ്ണിയ്ക്ക് ഞങ്ങളുണ്ടെന്ന്' ആരാധകർ

പിന്നീട് ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിലെത്തിയതും വാർത്തയായി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ് നടി തൃഷയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും തമ്മിലുള്ള ബന്ധം. ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ചു താമസിക്കുന്നുവെന്നുമൊക്കെയാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും വലിയതോതിൽ ചർച്ചയായി മാറിയിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിലെത്തിയതും വാർത്തയായി.

എന്നാലിപ്പോൾ വിജയ്‌യുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി പിൻവലിച്ചതോടെ വീണ്ടും തൃഷ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. വിവാഹമോചനത്തിൽ നിന്ന് സം​ഗീത പിന്മാറിയതോടെ തൃഷയുമായുള്ള വിജയ്‌യുടെ ബന്ധത്തിനും അവസാനമായിരിക്കുകയാണ്. കുടുംബം ഒന്നായ സ്ഥിതിക്ക് തൃഷ ഇനി എന്ത് ചെയ്യുമെന്നാണ് പലരും ചോദിക്കുന്നത്.

'തൃഷ സൈഡ് ആയി', 'കുടുംബം ഒന്നായി... തൃഷ പുറത്തായി', 'ഒരു മാസം മുൻപല്ലേ വിജയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം തൃഷ പങ്കുവച്ചത്', 'പാവം തൃഷ ഇനി എന്ത് ചെയ്യും'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. തൃഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ആളുകൾ കമന്റുമായെത്തുന്നുണ്ട്.

അതേസമയം തൃഷയെ പിന്തുണച്ചു കൊണ്ടും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. ഞാൻ തൃഷയ്ക്കൊപ്പം എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി തൃഷയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിലേക്ക് നയിച്ചിരുന്നു.

കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. അടുത്തിടെ വിജയ് നായകനായെത്തിയ ജന നായകൻ സിനിമ കാണാനും തൃഷ എത്തിയിരുന്നു. നടിയുടെ അമ്മ ഉമ കൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

Trisha back in the spotlight after Sangeetha withdraws divorce petition against Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ക്രിസ് ​ഗെയ്ൽ കേരളത്തിലേക്ക്; കെസിഎൽ പോരാട്ടം നേരിൽ കാണാൻ 'യൂണിവേഴ്സ് ബോസ്'

'കേന്ദ്രസഹായം നഷ്ടമാകരുത്'; പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സര്‍ക്കാര്‍

തുടക്കം പതറി, ഒടുക്കം പിടിച്ചു; സ്പിന്നിൽ തിരിച്ചടിച്ച് ഇന്ത്യ

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: സർക്കാർ പ്രതിരോധത്തിൽ; ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് കളക്ടർ