Trisha ഇൻസ്റ്റ​ഗ്രാം
Entertainment

എംജിആറിന്റെ ബയോപിക് ഒരുങ്ങുന്നു; പുരട്ചി തലൈവി ജയലളിതയായി തൃഷ ?

എംജിആർ ആയി എത്തുന്നത് നടൻ ജെ എം ബഷീറാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിയും ഇതിഹാസ താരവുമായ എംജി രാമചന്ദ്രന്റെ ജീവിത കഥ ബി​ഗ് സ്ക്രീനിലേക്ക്. 'പുരട്ചി തലൈവർ എംജിആർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ, എംജിആർ ആയി എത്തുന്നത് നടൻ ജെ എം ബഷീറാണ്. എംജിആറിന്റെ ബാല്യകാലം, സിനിമാ ജീവിതം, രാഷ്ട്രീയ പ്രവേശം തുടങ്ങി വിവിധ ഘട്ടങ്ങൾ ദൃശ്യവത്കരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിലെ രാമാപുരത്ത് ഉടൻ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ചിത്രത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ നടി തൃഷയുമായി ചർച്ചകൾ നടക്കുകയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നടൻ ബഷീർ വെളിപ്പെടുത്തി. തന്റെ മകളും തൃഷയും സുഹൃത്തുക്കളാണെന്നും, അവർ ഇപ്പോൾ ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, തൃഷ ഈ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എം കരുണാനിധി, സിഎൻ അണ്ണാദുരൈ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഈ കഥാപാത്രങ്ങളെയും മറ്റ് പ്രധാന വേഷങ്ങളെയും അവതരിപ്പിക്കാനുള്ള അഭിനേതാക്കളെ അണിയറപ്രവർത്തകർ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.

കൂടാതെ, ചിത്രത്തിന്റെ സംവിധായകനെയും സംഗീത സംവിധായകനെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വെളിപ്പെടുത്തുമെന്നാണ് വിവരം. താൻ ഈ പ്രൊജക്റ്റുമായി മുന്നോട്ട് പോവുകയാണെന്നും, എംജിആറിന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിയുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും ബഷീർ വ്യക്തമാക്കി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Trisha Krishnan to play Jayalalithaa in Puratchi Thalaivar MGR.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

ചിരു മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് ഗൈനക്കോളജിസ്റ്റിനെ; മനസില്‍ ഒറ്റ ചിന്ത മാത്രം; ഉള്ളു തുറന്ന് മേഘ്‌ന രാജ്

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍; സ്പാകളുടെ നടത്തിപ്പ് ചുമതല മായക്കെന്ന് പൊലീസ്

ദുബൈയില്‍ സ്പൗസ് വിസയില്‍ ജോലി ചെയ്യാമോ? നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകള്‍ ഏതൊക്കെയെന്നറിയാം

ഉദ്ഘാടനത്തിന് തൊട്ടുമുൻപേ തകർന്നു; ഏഴു വർഷമായിട്ടും പുതിയ പാലമില്ല: നുച്യാട്–കോടാപറമ്പ് നിവാസികൾക്ക് തീരാദുരിതം