എം എ നിഷാദ് പങ്കുവച്ച ട്രോള്‍, കുട ചൂടി നില്‍ക്കുന്ന പ്രധാനമന്ത്രി മോദി 
Entertainment

അപ്പുക്കുട്ടന്റെ  'സിമ്പ്ളിസിറ്റി'; പ്രിയദര്‍ശനെ പരിഹസിച്ച് നിഷാദ്, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് മോദിയുടെ കുട ചൂടല്‍

പാര്‍ലമെന്റിലെ മണ്‍സൂണ്‍ സെഷന്റെ ആദ്യദിനത്തില്‍ സ്വയം കുടചൂടിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സിമ്പഌസിറ്റി'യെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയാണ്

സമകാലിക മലയാളം ഡെസ്ക്


പാര്‍ലമെന്റിലെ മണ്‍സൂണ്‍ സെഷന്റെ ആദ്യദിനത്തില്‍ സ്വയം കുടചൂടിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സിമ്പ്ളിസിറ്റി'യെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയാണ്. ബിജെപി നേതാക്കളും മോദി അനുകൂലികളും പ്രധാനമന്ത്രിയുടെ എളിമയെ വാഴ്ത്തുമ്പോള്‍, ട്രോളുകളുമായി മറുഭാഗവും രംഗം കൊഴുപ്പിക്കുന്നുണ്ട്. 

പ്രധാനമന്ത്രിയെ പുകഴ്ത്തി ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തുവന്നിരുന്നു. 'നമ്മുടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു' എന്നായിരുന്നു സ്വയം കുടചൂടി നില്‍ക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ച് പ്രിയദര്‍ശന്‍ കുറിച്ചത്. 

ഇതിനെ പരിഹസിച്ച് സംവിധായകന്‍ എം എ നിഷാദ് രംഗത്തെത്തി. ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ പ്രസിദ്ധമായ ജഗദീഷിന്റെ ചിത്രം ട്രോളാക്കി മാറ്റിയാണ് നിഷാദിന്റെ പരിഹാസം. 

നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 
എന്താണെന്നറിയില്ല...എനിക്കും ഭയങ്കര
Appreciation ആണ്,അപ്പുകുട്ടനോട്... എന്താ, ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ,അവര്‍ക്ക് ഇഷ്ടമല്ലേ ?
Dont they like ?

കേന്ദ്രമന്ത്രി വി മുരളീധരനാണ് മോദിയെ അഭിനന്ദിച്ച് ആദ്യം രംഗത്തുവന്നത്. ഇത്രയും ലാളിത്യം തൊഴിലാളി വര്‍ഗ രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പറ്റില്ലെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. പിന്നാലെ, പേഴ്‌സണല്‍ സ്റ്റാഫുകളെ കൊണ്ട് കുടപിടിപ്പിച്ച് നടക്കുന്ന മോദിയുടെയും വി മുരളീധരന്റെയും ചിത്രങ്ങളുമായി ഇതിനെ പരിഹസിക്കുന്നവരും രംഗത്തെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

SCROLL FOR NEXT