തുനീഷ ശര്‍മ/ ഇന്‍സ്റ്റഗ്രാം 
Entertainment

'ഷീസാന്‍ മതം മാറാന്‍ തുനീഷയെ നിര്‍ബന്ധിച്ചു; മകളെ കൊലപ്പെടുത്തിയതാണ്; അവനെ ശിക്ഷിക്കുംവരെ പോരാടും'

ഒരിക്കല്‍ തുനിഷ ഷീസാന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍  അവന്‍ ചതിക്കുമെന്ന് അവള്‍ക്ക് മനസ്സിലായി. ഇതേക്കുറിച്ച് ഷീസാനോട് ചോദിച്ചപ്പോള്‍ അവന്‍ അവളെ അടിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: സീരിയല്‍ നടി  തുനീഷ ശര്‍മയെ മതം മാറാന്‍ മുന്‍ കാമുകനും നടനുമായ ഷീസാന്‍ഖാന്‍ സ്മ്മര്‍ദം ചെലുത്തിയതായി നടിയുടെ അമ്മ വനതി ശര്‍മ. മകളുടെ മരണം കൊലപാതകമാണെന്നും മൃതദേഹം താഴയിറക്കുമ്പോള്‍ ഷീസാന്‍ അവിടെയുണ്ടായിരുന്നെന്നും അമ്മ പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യുന്നതിനു തലേന്ന് താന്‍ ഷൂട്ടിങ് സെറ്റില്‍ വന്നിരുന്നുവെന്നും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചിരുന്നതായും അവര്‍ പറഞ്ഞു.

'ഷീസാന് ശിക്ഷ ലഭിക്കുന്നതുവരെ തന്റെ പോരാട്ടം തുടരും. ഒരിക്കല്‍ തുനിഷ ഷീസാന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍  അവന്‍ ചതിക്കുമെന്ന് അവള്‍ക്ക് മനസ്സിലായി. ഇതേക്കുറിച്ച് ഷീസാനോട് ചോദിച്ചപ്പോള്‍ അവന്‍ അവളെ അടിച്ചു. മകള്‍ക്ക് അസുഖങ്ങള്‍ ഒന്നും ഇല്ലായിരുന്നു. മകളുടെ മരണത്തിന് കാരണത്തിന് ഉത്തരവാദിയായ അവനെ ഞാന്‍ വെറുതെ വിടില്ല. മകള്‍ പോയതോടെ ഞാന്‍ തനിച്ചായി. ഹിജാബ് ധരിക്കാന്‍ ഷീസാന്‍ അവളെ നിര്‍ബന്ധിച്ചിരുന്നു. ഷീസാന്റെ സഹോദരിയും അമ്മയും അവളെ ദര്‍ഗയില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് ഒരു കൊലപാതകമാണ്'- വനിക ശര്‍മ പറഞ്ഞു.

ഡിസംബര്‍ 24ന്, തുനിഷ ഷീസാനുമായി 15 മിനിറ്റ് മുഖാമുഖം സംസാരിച്ചിരുന്നു. ഷൂട്ടിങ് സെറ്റിലെ മേക്കപ്പ് റൂമില്‍ നടന്ന സംഭാഷണത്തിനുശേഷം നടി അസ്വസ്ഥയായിരുന്നു. പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീസാനും തുനീഷയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT