TV_actor_Bhupinder_Singh 
Entertainment

മരം വെട്ടുന്നതില്‍ തര്‍ക്കം, സീരിയല്‍ നടന്‍ അയല്‍വാസിയെ വെടിവച്ചുകൊന്നു; അറസ്റ്റില്‍

അയല്‍വാസിയെ ഭൂപീന്ദര്‍ സിങ്ങും സഹായികളും ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബിജ്‌നോര്‍; യുവാവിനെ വെടിവച്ച് കൊന്ന കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍. ഹിന്ദി സീരിയല്‍ നടന്‍ ഭൂപീന്ദര്‍ സിങ്ങിനെതിരെയാണ് കേസെടുത്തത്. അയല്‍വാസിയെ ഭൂപീന്ദര്‍ സിങ്ങും സഹായികളും ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരം വെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

നടനും സഹായികളും ചേര്‍ന്ന് നാലംഗ കുടുംബത്തിനു നേരെ പത്ത് റൗണ്ട് വെടിവച്ചു. 23 കാരനാണ് ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. ഗോവിന്ദിന്റെ അച്ഛന്‍ ഗുര്‍ദീപ് സിങ്, അമ്മ മീര ഭായ്, സഹോദരന്‍ അംറീക് സിങ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍. 

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയാണ് ഗുര്‍ദീപ് സിങ്ങും കുടുംബവും. അയല്‍ക്കാരനായ നടന്‍ ഭൂപീന്ദര്‍ സിങ്ങുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. തന്റെ ഫാമിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് ഭൂപീന്ദറിന് എതിരെ ഗുര്‍ദീപ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ല എന്നാണ് പറയുന്നത്. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. നടനും ഒരു വീട്ടുജോലിക്കാരനുമാണ് അറസ്റ്റിലായത്. ബാക്കി പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT