ഓസ്കർ നേട്ടത്തിലൂടെ ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറിയ ഗാനമാണ് ആർആർആറിലെ 'നാട്ടു നാട്ടു'. റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഗാനം സൃഷ്ടിച്ച ഓളം കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ വൈറലാവുന്നത് യുക്രൈൻ സൈനികരുടെ നാട്ടു നാട്ടു വിഡിയോ ആണ്. സിനിമയിലെ ഗാനരംഗം ഒന്നാകെ പുനർസൃഷ്ടിച്ചിരിക്കുകയാണ് സൈനികർ.
ഗാനത്തിലെ വരികളിലും മാറ്റമുണ്ട്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തേക്കുറിച്ചും അതിനോടുള്ള ചെറുത്തുനിൽപ്പിനെക്കുറിച്ചുമാണ് ഗാനത്തിലൂടെ പറയുന്നത്. ആർആർആറിലെ നായകന്മാർ ബ്രിട്ടനെതിരെ പോരാട്ടം നടത്തിയതുപോലെയാണ് തങ്ങളുടെ പോരാട്ടം എന്നാണ് ഗാനത്തിലൂടെ യുക്രൈൻ സൈനികർ വ്യക്തമാക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് യുദ്ധപരിശീലനം നടത്തുന്നതും ഗാനരംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. യഥാർത്ഥ സൈനികർ തന്നെയാണ് വിഡിയോയിൽ എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇതിനോടകം ആറു ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും മല്‍സരിച്ച് ചുവടുവച്ച ആർ.ആർ.ആറിലെ ഗാനരംഗം ചിത്രീകരിച്ചത് യുക്രെയ്ന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലാണെന്നത് പ്രത്യേകതയാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രീകരണം.
Військові з Миколаєва зняли пародію на пісню #NaatuNaatu з фільму "RRR", головний саундтрек якого виграв Оскар цього року.
У оригінальній сцені гол.герої піснею виражають протест проти британського офіцера (колонізатора) за те, що він не пустив їх на зустріч. pic.twitter.com/bVbfwdjfj1
— Jane_fedotova
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates