Ullas Pandalam വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കയ്യൊക്കെ പൊക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്, തെറാപ്പി മുടങ്ങി, സാമ്പത്തികമാണ് കാരണം'; ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് ഉല്ലാസ് പന്തളം

ഇപ്പോൾ കയ്യൊക്കെ പൊക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളുകളായി മിമിക്രി വേദികളിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് ഉല്ലാസ് പന്തളം. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഉല്ലാസിപ്പോൾ. ഈ സീസണിൽ തിരികെ സ്റ്റേജ് പ്രോഗ്രാമിലേക്ക് എത്തുമെന്ന് ഉല്ലാസ് പന്തളം പറയുന്നു.

പക്ഷാഘാതം വന്നതിനു ശേഷം തുടർന്നു വന്നിരുന്ന ഫിസിയോതെറാപ്പി സാമ്പത്തിക പ്രതിസന്ധിയാൽ മുടങ്ങി കിടക്കുകയാണെന്നും ഒരുപാട് ലോണുകളുടെ ഞെരുക്കത്തിലായതാണ് തെറാപ്പി മുടങ്ങാൻ കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉല്ലാസ് പന്തളം.

"ആദ്യത്തെ അവസ്ഥയിൽ നിന്ന് ഇപ്പോൾ നല്ല വ്യത്യാസമുണ്ട്. ‌‌ചികിത്സയുടെ ഭാഗമായി ഇപ്പോൾ ഫിസിയോതെറാപ്പിയാണ് ചെയ്യുന്നത്. ഇനിയും ഒന്നര വർഷം കൂടി തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പഴയ രീതിയിലേക്ക് ആകാനാണ് ഈ ഒന്നര വർഷം. ഇപ്പോൾ കയ്യൊക്കെ പൊക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ കാലിന് അത്ര പ്രശ്നനമില്ല.

എന്നാൽ കാൽമുട്ടിനും നടുവിനുമൊക്കെ നല്ല വേദനയാണ്. കുറേ നേരം ഇരുന്നു കഴിഞ്ഞാല്‍ എഴുന്നേൽക്കാൻ നല്ല വേദനയാണ്. എന്തായാലും ഈ സീസണിൽ ഞാൻ സ്റ്റേജിൽ പ്രോഗ്രാം കളിക്കാൻ കേറും. ഫിസിയോ തെറാപ്പി എല്ലാ ദിവസവും ചെയ്യണം. ഇടയ്ക്ക് അത് നിന്നു പോയി, വൈകാതെ വീണ്ടും തുടങ്ങണം. ഡോക്ടർമാർ പറയുന്നത് തെറാപ്പി മുടക്കരുതെന്നാണ്.

തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാടു ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം മാറണമെങ്കിൽ സ്ഥിരവരുമാനം വേണം. അതിനുള്ള ഒരു പ്ലാനാണ് ഇപ്പോൾ മനസിലുള്ളത്. അസുഖം വന്നതിന് ശേഷം തുടങ്ങിയ 'മുന്തിരിപ്പന്തൽ' എന്ന ഹോട്ടൽ ഇത്തിരി ഉള്ളിലാണ്. അതിനാൽ എല്ലാവർക്കും ഒന്നും എത്തിപ്പെടാൻ കഴിയാറില്ല. എല്ലാവർക്കും വരാനും നല്ലപോലെ കച്ചവടം നടക്കുകയും ചെയ്താൽ പ്രശ്നമില്ല.

'മുന്തിരിപ്പന്തൽ' അവിടെ നിന്ന് മാറ്റി എംസി റോഡ് സൈഡിൽ തുടങ്ങണമെന്നാണ് മനസിലെ ആഗ്രഹം. എന്റെ നിലവിലെ പ്രശ്നങ്ങൾക്കെല്ലാം അതൊരു പരിഹാരമായി തീരുമെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം. അതിന് ഇനിയും ഒന്നരവർഷം സമയമെടുക്കും".- ഉല്ലാസ് പന്തളം പറഞ്ഞു.

Ullas Pandalam talks about his health condition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇനി സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട!; ഒറ്റ ക്ലിക്കില്‍ എഫ്‌ഐആര്‍ വിരല്‍ത്തുമ്പില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക

Weekly horoscope (August 23- August 29, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ