ദൃശ്യത്തിൽ മോഹൻലാലിനൊപ്പം, മേള രഘു/ ഫേയ്സ്ബുക്ക് 
Entertainment

ഏഴു ദിവസമായി അബോധാവസ്ഥയിൽ, നടൻ മേള രഘുവിന്റെ നില ​ഗുരുതരം; സഹായം പ്രതീക്ഷിച്ച് കുടുംബം

മമ്മൂട്ടിയുമൊന്നിച്ച് സിനിമാ ജീവിതത്തിനു തുടക്കമിട്ട നടനാണ് മേള രഘു

Author : സമകാലിക മലയാളം ഡെസ്ക്

കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മേള രഘു ​ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ 16നാണ് രഘു വീട്ടില്‍ കുഴഞ്ഞുവീണത്. തുടർന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന രഘുവിന്റെ ചി​കി​ത്സ​യു​മാ​യി ബന്ധ​പ്പെ​ട്ട് ഇതിനകം ഒരുപാട് തുക ചിലവായി. സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ച്ച നേ​രി​ടു​ന്ന കു​ടും​ബ​ത്തി​ന്​ ഇ​ത്​ താ​ങ്ങാ​വു​ന്ന​തി​ലും അപ്പുറമാണെന്നാണ് ബന്ധുക്കൾ പറയുന്നു. സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ സ​ഹാ​യ​വു​മാ​യി എ​ത്തുമെന്ന പ്ര​തീക്ഷയിലാ​ണ് കു​ടുംബം. 

മമ്മൂട്ടിയുമൊന്നിച്ച് സിനിമാ ജീവിതത്തിനു തുടക്കമിട്ട നടനാണ് മേള രഘു. മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും രഘു അഭിനയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധി​കം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോളിൽ എത്തിയ മേള എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകനായ പൊക്കമില്ലാത്ത രഘു അക്കാലത്ത് വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമൽഹാസന്റെ അപൂർവ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ