Unexpected Safed Sach ഇൻസ്റ്റ​ഗ്രാം
Entertainment

എസ്തർ അനിലിന്റെ ബഹുഭാഷാ ചിത്രം, ഒപ്പം സഞ്ജയ് കപൂറും; 'അൺഎക്സ്പറ്റഡ് സഫേദ് സച്ഛി'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ബോളിവുഡ് താരങ്ങളായ സഞ്ജയ് കപൂർ, പ്രശാന്ത് നാരായണൻ എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം എസ്തർ അനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അൺഎക്സ്പറ്റഡ് സഫേദ് സച്ഛ്'. ബഹുഭാഷാ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഗരുഡവേഗ ആഞ്ജി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഹിന്ദി ഉൾപ്പെടെ ഒൻപത് ഭാഷകളിലായാണ് ഒരുങ്ങുന്നത്. പൃഥ്വിരാജ്, തമ്പി രാമയ്യ, സഞ്ജയ് സിംഗ്, ഗഞ്ചാ കറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാള സിനിമയിൽ ബാലതാരമായി ശ്രദ്ധേയമായ തുടക്കം കുറിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തർ അനിൽ.

മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം' എന്ന സൂപ്പർഹിറ്റ് സിനിമയിൽ മോഹൻലാലിന്റെ ഇളയ മകളായ അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് എസ്തർ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. എസ്എസ്പി ഭരത് സിംഗ് എന്ന കഥാപാത്രത്തെ ആണ് സഞ്ജയ് കപൂർ അവതരിപ്പിക്കുന്നത്.

ഡെറാഡൂൺ ISBT-യിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട പീഡനക്കേസിൽ നിന്നാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സ്ത്രീസുരക്ഷ, നീതി, പൊതുസുരക്ഷ തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. യാഷ് വീര ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം പ്യാരേലാൽ ഗുണ്ടേച്ച (സോജത് റോഡ് വാല) നിർമ്മിക്കുന്നു.

കെവിൻ റോയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗർവാലി, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി എന്നീ ഒൻപത് ഭാഷകളിലെ വിവിധ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2027-ൽ ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.

Unexpected Safed Sach first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജയ്ക്ക് 'കൈ' കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ...?; സൈബറിടത്തില്‍ രാഹുലിനായി മുറവിളി

'അതി​ഗംഭീര പ്രകടനം, ചിത്രം വൻവിജയം'; ദുൽഖറിന്റെ 'ആകാശംലോ ഒക താര'യെ പ്രശംസിച്ച് രാജമൗലി

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 31 പവൻ സ്വർണം കവർന്ന് പകരം മുക്കുപണ്ടം വെച്ചു; ഹോം നഴ്സ് അറസ്റ്റിൽ, കുടുക്കിയത് ഫോണിലെ ചിത്രങ്ങൾ

"ജോണിവാക്കറി'ലൂടെ ചാഞ്ചക്കം തെന്നി വന്ന യുവനടൻ'; റോബിൻ വർ​ഗീസ് അന്തരിച്ചു

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി; ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി; 20കാരന്‍ അറസ്റ്റില്‍