ഉണ്ണി മുകുന്ദന്‍/ഫയല്‍ 
Entertainment

പ്രേമ വിവാഹം ചെയ്യാൻ ചാൻസുണ്ടോ? പ്രായം കൂടുമ്പോൾ പ്രതീക്ഷ കുറഞ്ഞുവരികയാണെന്ന് ഉണ്ണി മുകുന്ദൻ

'കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം'

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിൽ നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ നെഞ്ചിലേറ്റിയ സ്ത്രീ ആരാധകരും ഏറെയാണ്. ഇപ്പോൾ വിവാഹത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. പ്രായം കൂടി വരുന്നതിന് അനുസരിച്ച് പ്രണയവിവാഹത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷ കുറഞ്ഞു വരികയാണ് എന്നാണ് ഉണ്ണി പറഞ്ഞത്. 

ഉണ്ണി മുകുന്ദന്‍ ലവ് മാരേജ് ചെയ്യാന്‍ ചാന്‍സ് ഉണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. എനിക്ക് എക്സ്പെക്റ്റേഷനൊക്കെ കുറഞ്ഞുകുറഞ്ഞ് വരികയാണ്. പ്രായം കൂടിക്കൂടി വരുമ്പോള്‍ പ്രതീക്ഷ കുറഞ്ഞുകുറഞ്ഞ് വരികയാണ്. എന്നായിരുന്നു താരത്തിന്റെ മറുപടി. 
 
ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതി,”- ഉണ്ണി മുകുന്ദൻ പറഞ്ഞു. മേപ്പടിയാൻ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തിലൂടെ താരം നിർമാണത്തിലേക്കും ചുവടുവച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്‍ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി